കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം പരാജയപ്പെടുത്താൻ സ്വന്തം കൗൺസിലറെ തട്ടിക്കൊണ്ടുപോയ സി പി എം നടപ്പാക്കിയത് കാടത്തം; പോലീസിൻ്റേത് നാണംകെട്ട പണി – വി ഡി സതീശൻ.

കൂത്താട്ടുകുളം നഗരസഭയിലെ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ട് പോയ സി പി എം നടപടി ജനാധിപത്യ വിരുദ്ധവും അപരിഷ്കൃതവുമാണ്. അവിശ്വാസ പ്രമേയം വിജയിക്കുമെന്ന് വന്നപ്പോഴാണ് സ്വന്തം കൗൺസിലറായ കലാ രാജുവിനെ സി പിbഎം തന്നെ തട്ടിക്കൊണ്ട് പോയത്. ജനാധിപത്യ സമീപനത്തിന് പകരം കാടത്തമാണ് സ പി എം നടപ്പാക്കിയത്.കലാ രാജുവിനെ കടത്തി കൊണ്ട് പോയത് നഗരസഭാ അധ്യക്ഷയുടെ കാറിലാണ്. റോഡിലൂടെ വലിച്ചിഴച്ചു. എന്നിട്ടും പോലീസ് നോക്കി നിന്നു. ചെറുവിരൽ അനക്കാതെ സി പി എം ഗുണ്ടാ സംഘത്തിന് പോലീസ് ഒത്താശ ചെയ്തു. പിണറായി വിജയനും ഉപജാപക സംഘത്തിനും വിടുപണി ചെയ്യുകയാണ് പോലീസ്. കാലം മാറുമെന്ന് പോലീസിലെ സി പി എം അടിമകൾ ഓർക്കണം.അമ്മയെ കാണാനില്ലെന്ന് കാണിച്ച് കലാ രാജുവിൻ്റെ മക്കൾ പോലീസിൻ പരാതി നൽകിയിട്ടുണ്ട്. ഇതിൽ നീതിപൂർവകമായ അന്വേഷണം ഉറപ്പാക്കണം. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഓർക്കണം.

Leave a Reply

spot_img

Related articles

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...