ഷോറൂമിൽ വിൽപ്പനയ്ക്ക് വച്ചിരുന്ന ബൈക്കിന്‍റെ പിൻചക്രം മോഷ്ടിച്ച് കടന്നു, സിസിടിവി പരിശോധിച്ച് പൊലീസ്

ഷോറൂമിൽ വിൽപ്പനയ്ക്ക് വച്ചിരുന്ന ബൈക്കിന്‍റെ പിൻചക്രം മോഷണം പോയി. മലയിൻകീഴ് എം കെ ബജാജ് ഷോറൂമിലെത്തിച്ച ബജാജ് ഡോമിനാർ 400 സി.സി ബൈക്കിന്‍റെ പുറക് ഭാഗത്തെ ടയറും അനുബന്ധഭാഗങ്ങളുമാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം പോയത്. സമീപത്തെ സിസിടിവി ക്യാമറ ദൃശ്യത്തിൽ നിന്നും രാത്രി 12.30ന് ഷോറൂമിന് സമീപമെത്തിയ മോഷ്ടാവെന്നു കരുതുന്നയാളിന്‍റെ ദൃശ്യം ലഭിച്ചിട്ടുണ്ട്.ഷോറൂമിന് വെളിയിലുണ്ടായിരുന്ന വാഹനം മറ്റൊരിടത്തേക്ക് മാറ്റിയ ശേഷമാണ് വീൽ ഊരിയെടുത്തിട്ടുള്ളത്. മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന ബൈക്കിൽ നിന്നും അരലക്ഷം രൂപ വിലയുള്ള യന്ത്രഭാഗങ്ങളാണ് കവർന്നത്. വില്പന നടത്തുന്നതിന് രജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കി സൂക്ഷിച്ചിരുന്നതാണ് വാഹനം. മലയിൻകീഴ് പൊലീസിൽ ഷോറും ഉടമ പരാതി നൽകിയതിൽ അന്വേഷണം ആരംഭിച്ചതായി മലയിൻകീഴ് പൊലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം. രണ്ട് പ്രധാന റൂട്ടുകളിലെ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഇവരുടെ ചിത്രം പതിഞ്ഞിട്ടില്ലാത്തതിനാൽ മറ്റ് വഴികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...