സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കാത്തതാണ് അർജൻറീന ടീം കേരളത്തില്‍ വരുന്നതിന് തടസ്സം; വി.അബ്ദുറഹിമാൻ

സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കാത്തതാണ് അർജൻറീന ടീം കേരളത്തില്‍ വരുന്നതിന് തടസ്സമെന്ന് കായിക മന്ത്രി വി.അബ്ദുറഹിമാൻ. സ്റ്റേഡിയം നവീകരണത്തിന് സ്പോണ്‍സറും സർക്കാർ തമ്മില്‍ കരാറുണ്ടോ എന്ന ചോദ്യത്തിന് മന്ത്രി കൃത്യമായ മറുപടി പറഞ്ഞില്ല. സ്റ്റേഡിയത്തിന്റെ നിർമ്മാണം വേഗത്തില്‍ പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും നവംബറില്‍ തന്നെ അർജന്റീന ടീമിനെ കൊണ്ടുവരാൻ പരിശ്രമം തുടരുന്നുണ്ടെന്നും വി.അബ്ദുറഹ്മാൻ പറഞ്ഞു.

സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകന്റെ ചോദ്യങ്ങളോട് ക്ഷുഭിതനായാണ് കായികമന്ത്രി പ്രതികരിച്ചത്. ‘ഫിഫയുടെ അപ്രൂവലുമായി ബന്ധപ്പെട്ട് പ്രശ്നം നിലനില്‍ക്കുന്നുണ്ട്. അത് പരിഹരിച്ചാല്‍ നവംബറില്‍ കളിക്കും, അല്ലാത്തപക്ഷം അടുത്ത വിൻഡോയില്‍ ടീം കേരളത്തില്‍ കളിക്കും. അതില്‍ എന്താണിത്ര തെറ്റ്?മാധ്യമങ്ങള്‍ക്ക് ആവശ്യമുള്ള മറുപടി പറയലല്ല തന്റെ ജോലി.’ മന്ത്രി പറഞ്ഞു.’ടീമിനെ നവംബറില്‍ തന്നെ കൊണ്ടുവരണമെന്നാണ് തങ്ങളുടെ ആത്മാർഥമായ ആഗ്രഹിക്കുന്നത്. വാതിലുകള്‍ പൂർണമായി അടഞ്ഞിട്ടില്ല’. അപ്രൂവല്‍ ലഭിച്ചാല്‍ ടീം കേരളത്തില്‍ കളിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...