രമ്യാ ഹരിദാസിനെ ഇറക്കിയിട്ടും തകരാതെ ചേലക്കരയിലെ ചെങ്കോട്ട

രമ്യാ ഹരിദാസിന് മുൻനിർത്തി കോൺഗ്രസ് നേതൃത്വം ഒന്നടങ്കം സെമി കേഡറായി പ്രവർത്തിച്ചിട്ടും ചേലക്കരയുടെ മനസ്സ് ഇടതിനൊപ്പം. യു ആർ പ്രദീപിന്റെ വ്യക്തിപ്രഭാവത്തോടെ വിവാദങ്ങളെ മറികടന്നുള്ള വിജയമണ് എൽഡിഎഫ് ചേലക്കരയിൽ സ്വന്തമാക്കിയത്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമെന്ന് പ്രതിപക്ഷ ആരോപണങ്ങൾക്കുള്ള മറുപടി കൂടിയാണ് ചേലക്കരയിലെ എൽഡിഎഫ് വിജയം.രണ്ടര പതിറ്റാണ്ടിലേറെയായി ഇടതുപക്ഷത്തിന്റെ ഉള്ളം കയ്യിലായിരുന്ന ചേലക്കര തിരികെ പിടിക്കാനാണ് രമ്യ ഹരിദാസിനെ മുൻനിർത്തി അരയും തലയും മുറുക്കി കോൺഗ്രസ് ഇറങ്ങിയത്. ദേശീയ നേതാക്കൾക്കടക്കം ചുമതല നൽകി മാസങ്ങൾ നീണ്ട പ്രചാരണം. എണ്ണയിട്ട് യന്ത്രം പോലെ ബൂത്തുകളെ പ്രവർത്തിപ്പിച്ചു. എന്നാൽ ഇടതടിത്തറയും യു ആർ പ്രദീപിന്റെ വ്യക്തിപ്രഭാവവും മറികടക്കാൻ കോൺഗ്രസിനായില്ല. രമ്യ ഹരിദാസിന് പാർലമെൻറ് തിരഞ്ഞെടുപ്പിൽ നേരിട്ടതിലും ദയനീയമായ തോൽവി ചേലക്കരയുടെ ഇടതുമനസ് സമ്മാനിച്ചു.സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാകും ചേലക്കരയിലെ തെരഞ്ഞെടുപ്പ് ഫലമെന്നായിരുന്നു യുഡിഎഫിന്റെ ആദ്യം മുതലുള്ളവാദം. സർക്കാരിനെതിരായ ആരോപണങ്ങൾക്കും ആക്ഷേപങ്ങൾക്കുമുള്ള പ്രതിരോധമാകും യു ആർ പ്രദീപിന്റെ വിജയം. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണം മുതൽ എൽഡിഎഫ് യു ആർ പ്രദീപിന്റെ വ്യക്തിപ്രഭാവം ഉയർത്തിക്കാട്ടാനാണ് ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ പോലുമില്ലാതെ നടത്തിയ പ്രചാരണം. പാർട്ടി സെക്രട്ടറി പ്രസംഗത്തിനു പകരം ബൂത്ത് കമ്മറ്റികളിൽ പങ്കെടുത്ത് നടത്തിയ സംഘാടനം. എല്ലാ തന്ത്രങ്ങളും വിജയിച്ചതോടെ ഇടതോരം ചേർന്നു ചേലക്കര.

Leave a Reply

spot_img

Related articles

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കണ്ണൂർ പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍...

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...