4000 വോട്ടുപോലും തികയ്ക്കാനാകാതെ ഡിഎംകെയുടെ കന്നിയങ്കം; ഒരു ചലനവും സൃഷ്ടിക്കാതെ അന്‍വര്‍ ഫാക്ടർ

ഉപതെരഞ്ഞെടുപ്പില്‍ യാതൊരു ചലനവും ഉണ്ടാക്കാനാവാതെ പിവി അന്‍വറിന്റെ ഡിഎംകെ. ചേലക്കരയില്‍ നിര്‍ണായക ശക്തിയാകുമെന്ന പ്രഖ്യാപനം പാഴായി. 4000 വോട്ട് തികച്ച് നേടാനാവാതെയാണ് ഡിഎംകെയുടെ കന്നി മത്സരം. ചേലക്കരയില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് അവകാശപ്പെട്ടാണ് പിവി അന്‍വറിന്റെ ഡിഎംകെ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കിയത്. പിണറായിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് പോരിനിറങ്ങി ഇടതു വോട്ടുകള്‍ പിടിച്ചെടുക്കുകയായിരുന്നു ലക്ഷ്യം.എഐസിസി അംഗമായിരുന്ന എന്‍ കെ സുധീറിനെ കോണ്‍ഗ്രസില്‍ നിന്നും അടര്‍ത്തിയെടുത്ത് സ്ഥാനാര്‍ത്ഥിയാക്കി. ഇതുവഴി കോണ്‍ഗ്രസ് വോട്ടുകളും അന്‍വര്‍ പ്രതീക്ഷിച്ചു.പക്ഷേ, പെട്ടി പൊട്ടിച്ചപ്പോള്‍ അന്‍വറിന്റെ കണക്കുകൂട്ടലുകള്‍ പൊട്ടിപ്പാളീസായി. ആകെ നേടാനായത് 3920 വോട്ടുകള്‍.വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും നേരിയ വെല്ലുവിളി ഉയര്‍ത്താന്‍ പോലും എന്‍ കെ സുധീറിനായില്ല. കിട്ടിയതത്രയും പിണറായിസത്തിനതിരായ വോട്ടെന്ന് പിവി അന്‍വര്‍ പ്രതികരിച്ചു. അന്‍വറിനെ പണ്ടേ ജനം തള്ളിക്കളഞ്ഞതെന്ന് കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞു. പിവി അന്‍വറിന്റെ പാര്‍ട്ടി രൂപീകരണ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം

Leave a Reply

spot_img

Related articles

കൂടുതല്‍ തെറ്റുതിരുത്തല്‍ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സിപിഎം മാര്‍ഗരേഖയില്‍ വീണ്ടും തിരുത്തല്‍; റാലിയോടെ വിപുലീകൃത കമ്മിറ്റിക്ക് ഇന്ന് സമാപനം

തെറ്റുതിരുത്തൽ നിർദേശങ്ങൾ ഉൾപ്പെടുത്തി മാർഗരേഖ വീണ്ടും തിരുത്തും; റാലിയോടെ വിപുലീകൃത കമ്മിറ്റിക്ക് ഇന്ന് സമാപനം. പൊതുചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളാണ് ഉള്‍പ്പെടുത്തിയത്. രാത്രിയില്‍ ചേര്‍ന്ന സിപിഎം...

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി തുറന്നുപറഞ്ഞ് എം.വി ഗോവിന്ദൻ

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി തുറന്നുപറഞ്ഞ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.ഇത്തരം വിമര്‍ശനങ്ങളില്‍ സിപിഐഎമ്മിന് അത്ഭുതമില്ല. തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഇല്ലെങ്കില്‍...

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...