കൊച്ചിയിൽ സ്കൂൾ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നു വീണു, കുട്ടികൾ എത്തുന്നതിന് മുൻപായതിനാൽ വൻ അപകടം ഒഴിവായി. കണ്ടനാട് ജെ ബി സ്കൂളിൻ്റെ 100 വർഷം പഴക്കമുള്ള കെട്ടിടത്തിൻ്റെ മേൽക്കൂരയാണ് ഇന്ന് രാവിലെ തകർന്ന് വീണത്. കെട്ടിടത്തിൻ്റെ കാലപ്പഴക്കം കാരണം സ്കൂൾ കുട്ടികളുടെ അധ്യയനം നടക്കുന്നത് തൊട്ടടുത്ത് പുതുതായി നിർമ്മിച്ച കെട്ടിടത്തിലാണ്. എന്നാൽ കുട്ടികൾ ഉച്ചഭക്ഷണം കഴിക്കാനെത്തിയിരുന്നത് തകർന്ന് വീണ പഴയ കെട്ടിടത്തിലാണ്.