രണ്ടാം യാമം ഒഫീഷ്യൽ ട്രയിലർ പ്രകാശനം ചെയ്തു

നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാംയാമം എന്ന ചിത്രത്തിൻ്റെ ട്രയിലർഫെബ്രുവരി പതിനെട്ട് ചൊവ്വാഴ്ച്ച പുറത്തുവിട്ടിരിക്കുന്നു.ഫോർച്യൂൺ ഫിലിംസിൻ്റെ ബാനറിൽ ആർ. ഗോപാലാണ് ഈ ചിത്രം തിരക്കഥ രചിച്ച് നിർമ്മിക്കുന്നത്.കാലങ്ങളായി സ്ത്രീകൾ നേരിട്ടു കൊണ്ടിരിക്കുന്ന ചതിയുടേയും വഞ്ചനയുടേയും അനാചാരങ്ങൾക്കുമെതിരേ വിരൽ ചൂണ്ടുന്ന ഈ കാലഘട്ടത്തിലെ സ്ത്രീകളുടെ പോരാട്ടത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ നേമം പുഷ്പരാജ് അവതരിപ്പിക്കുന്നത്.വ്യത്യസ്ഥ കാഴ്ച്ചപ്പാടുകൾ ഉള്ള ഇരട്ട സഹോദരന്മാരുടെ ജീവിതത്തിനും ഈ ചിത്രത്തിൽ ഏറെ സ്ഥാനമുണ്ട്.ചിത്രത്തിലെ ഈ പശ്ചാത്തലങ്ങളിലെ ഹൃദ്യമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൻ്റെ മൊത്തം ജോണർ വ്യക്തമാക്കും വിധത്തിലാണ് ട്രയിലറിലെ രംഗങ്ങൾ.ത്രില്ലറും , ആക്ഷനും, ഇമോഷനും, ഗാനങ്ങൾക്കുമൊക്കെ ഏറെ പ്രാധാന്യം നൽകിയിട്ടുള്ള ഒരു ക്ളീൻ എൻ്റെർടൈനറാണ് ഈ ചിത്രം നേമം പുഷ്പരാജിൻ്റെ ഏറ്റം മികച്ച എൻ്റെർടൈനർ ആയിരിക്കും രണ്ടാം യാമം.സാസ്വികയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.സാസ്വികയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ കഥാപാത്രമായിരിക്കും ഇതിലെ സോഫിയ .യുവനിരയിലെ ശ്രദ്ധേയരായ ധ്രുവനും ഗൗതം കൃഷ്ണയുമാണ് ഈ ചിത്രത്തിലെ നായകന്മാർ ജോയ് മാത്യു, സുധീർ കരമന, നന്ദു,ഷാജു ശ്രീധർ, രാജസേനൻ, ജഗദീഷ് പ്രസാദ്, രേഖ രമ്യാ സുരേഷ് , ഹിമാശങ്കരി, ഏ.ആർ.കണ്ണൻ , അംബികാ മോഹൻ, രശ്മി സജയൻ എന്നിവരും പ്രധാന താരങ്ങളാണ്.സംഭാഷണം -എം. പ്രശാന്ത്.നേമം പുഷ്പരാജിൻ്റെ ഗാനങ്ങൾക്ക് മോഹൻ സിതാര ഈണം പകർന്നിരിക്കുന്നുഛായാഗ്രഹണം – അഴകപ്പൻ.എഡിറ്റിംഗ്- വി. എസ്.വിശാൽ.കലാസംവിധാനം -ത്യാഗു തവനൂർ,മേക്കപ്പ് – പട്ടണം റഷീദ്, പട്ടണംഷാ -തൃത്തസംവിധാനം – സമുദ്ര മധു ഗോപിനാഥ്,വക്കം സജി.ആക്ഷൻ മാഫിയാ ശശി ശബ്ദമിശ്രണം – എൻ. ഹരികുമാർ.നിശ്ചല ഛായാഗ്രഹണം – ജയപ്രകാശ് അതളൂർ.കോസ്റ്റ്യും ഡിസൈൻ – ഇന്ദ്രൻസ് ജയൻ, എസ്.ബി. സതീഷ്.പ്രൊഡക്ഷൻ കൺട്രോളർ പ്രതാപൻ കല്ലിയൂർപ്രൊജക്റ്റ് ഡിസൈൻ- ഏ.ആർ. കണ്ണൻ.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഫോർച്യൂൺ ഫിലിംസും, ഫിയോക്കും ചേർന്നു പ്രദർശനത്തിനെത്തിക്കുന്നു.വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

പരീക്ഷാ ഹാളിൽ കോപ്പിയടിച്ചതിനെച്ചൊല്ലി തർക്കം; ബിഹാറിൽ പത്താം ക്ലാസുകാരനെ വെടിവച്ചു കൊന്നു

വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പത്താം ക്ലാസുകാരൻ വെടിയേറ്റു മരിച്ചു. രണ്ടു വിദ്യാർഥികൾക്കു പരുക്കേറ്റു. ബിഹാറിലെ റോഹ്താസ് ജില്ലയിലെ സസാറാമിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പരീക്ഷയ്ക്കു...

കുഞ്ഞിന് ജന്മം നല്‍കിയതിന് ദുബായ് കോടീശ്വരൻ ഭാര്യക്ക് നല്‍കിയത് 33 കോടി രൂപ! വാങ്ങിയത് ആഡംബര ബംഗ്ലാവും

രണ്ടാമത് ഒരു കുഞ്ഞിന്റെ അമ്മയാകുന്നതിന് ദുബായിലെ ഒരു വീട്ടമ്മയ്ക്ക് ഭര്‍ത്താവ് നല്‍കിയ പണത്തിന്റെ കണക്ക് കണ്ട് ഞെട്ടുകയാണ് സോഷ്യല്‍ മീഡിയ. രണ്ടാമത്തെ കുഞ്ഞിന് ജന്മം...

രഞ്ജി ഫൈനലിലേക്ക് കടന്ന കേരളാ ടീമിന് അഭിനന്ദനങ്ങളും വിജയാശംസകളുമായി മുഖ്യമന്ത്രി പിണറായി

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമന്റിന്റെ ചരിത്രത്തിൽ ആദ്യമായി ഫൈനലിലേക്ക് കടന്ന കേരളാ ടീമിന് അഭിനന്ദനങ്ങളും വിജയാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി...

ഗുണ കേവ് സെറ്റ് ഇട്ട മലയാളം സിനിമ ; മഞ്ഞുമേൽ ബോയ്സിന്റെ മേക്കിങ് വീഡിയോ പുറത്ത്

ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങി, തെന്നിന്ത്യ മുഴവൻ വമ്പൻ തരംഗം സൃഷ്ടിച്ച് മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ‘മഞ്ഞുമേൽ ബോയ്സി’ന്റെ മേക്കിങ് വീഡിയോ റിലീസ് ചെയ്തു. തിങ്ക് മ്യൂസിക്കിന്റെ...