അടച്ചിട്ട വീട്ടില്‍ നിന്നും കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും പഠനത്തിനായി ഉപയോഗിക്കുന്നതാണെന്ന് സ്ഥിരീകരിച്ചു

ചോറ്റാനിക്കരയില്‍ 20 വര്‍ഷത്തോളം അടച്ചിട്ട വീട്ടില്‍ നിന്നും കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും പഠനത്തിനായി ഉപയോഗിക്കുന്നതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഫ്രിഡ്ജില്‍ നിന്ന് കണ്ടെത്തിയ തലയോട്ടി സ്ത്രീയുടെതാണെന്നും അസ്ഥികള്‍ ഒന്നില്‍ കൂടുതല്‍ പേരുടേതാണെന്നും പോലീസ് വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടത്തിലാണ് ഇക്കാര്യങ്ങള്‍ തെളിഞ്ഞത്. അസ്ഥികള്‍ ദ്രവിക്കാതിരിക്കുന്നതിനായി പോളിഷ് ചെയ്തിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹത ഇല്ലെന്നും പോലീസ് പറഞ്ഞു. അതേസമയം, അസ്ഥികളുടെ ഡിഎന്‍എ അടക്കം വിശദമായി പരിശോധിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്റ

എറണാകുളത്ത് താമസിക്കുന്ന ഡോക്ടറുടെ തറവാട്ടു വീട്ടില്‍ നിന്നാണ് ഫ്രിഡ്ജില്‍ നിന്ന് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. ഇംഗ്ലണ്ടില്‍ ഉപരിപഠനം നടത്തുന്ന ഡോക്ടറായ മകന്‍ പഠനാവശ്യത്തിനായി ഉപയോഗിച്ചിരുന്നതാണ് തലയോട്ടിയും അസ്ഥികളുമെന്ന് വീട്ടുടമയായ ഡോക്ടര്‍ പറഞ്ഞു. അഞ്ചുവര്‍ഷം മുൻപ് എറണാകുളത്തെ വീട്ടില്‍ നിന്നും ഉപയോഗശൂന്യമായ സാധനങ്ങള്‍ തറവാട്ടു വീട്ടിലേക്ക് മാറ്റിയിരുന്നു. അതിനൊപ്പമുണ്ടായിരുന്നതാണ് തലയോട്ടിയും അസ്ഥികളും. അന്ന് ദുബായില്‍ ആയിരുന്നതിനാല്‍ തനിക്ക് ഇക്കാര്യം അറിയില്ലായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. സംഭവം വാര്‍ത്തയായതോടെ, വേലക്കാരിയാണ് വിവരം അറിയിച്ചതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ചോറ്റാനിക്കരയിലെ വീട്ടിലെ സ്വീകരണമുറിയിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത്. സംഭവത്തില്‍ വീട്ടുടമയുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

spot_img

Related articles

കോഴിക്കോട് തീപിടുത്തം; ഫയർ ഫോഴ്സ്, പോലീസ്, ഫോറൻസിക്, ഇലക്ടിക്കൽ കമ്മീഷ്ണറേറ്റ് തുടങ്ങിയവർ പരിശോധന നടത്തി

കോഴിക്കോട് പുതിയ സ്റ്റാൻഡിലെ തീപിടുത്തത്തിൽ ഫയർ ഫോഴ്സ്, പോലീസ്, ഫോറൻസിക്, ഇലക്ടിക്കൽ കമ്മീഷ്ണറേറ്റ് തുടങ്ങിയവർ പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം....

റാപ്പർ വേടൻ്റെ പരിപാടിക്കിടെ കോട്ടമൈതാനത്തുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കും; പാലക്കാട് നഗരസഭ

റാപ്പർ വേടൻ്റെ പരിപാടിക്കിടെ കോട്ടമൈതാനത്തുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കുമെന്ന് ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ. കോട്ടമൈതാനത്ത് വേടൻ്റെ പരിപാടിക്ക് തിക്കും തിരക്കും ഉണ്ടായതോടെ നഗരസഭസ്ഥാപിച്ച...

ചാര്‍ജ് ചെയ്യാന്‍ വെച്ച ഫോണ്‍ പൊട്ടിത്തെറിച്ചു; തീപിടിത്തത്തില്‍ വിദ്യാര്‍ഥിനിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിനശിച്ചു

പാലക്കാട് വീടിന്റെ മുറിയില്‍ ചാര്‍ജ് ചെയ്യാന്‍ വെച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ വിദ്യാര്‍ഥിനിയുടെ എസ്‌എസ്‌എല്‍സി, പ്ലസ് ടു ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകളും പുസ്തകശേഖരവും കത്തിനശിച്ചു.കൊല്ലങ്കോട്...

എസ്.ഐക്ക് സസ്പെൻഷൻ

ദളിത് യുവതിക്കെതിരായ വ്യാജമോഷണപരാതി കേസിൽ പേരൂർക്കട എസ്.ഐക്ക് സസ്പെൻഷൻ. എസ് ഐ പ്രസാദിനെയാണ് സസ്പെൻ്റ് ചെയ്തത്. എസ്.ഐ ക്ക് മാത്രമല്ല മോശമായ പെരുമാറിയ രണ്ട്...