അടച്ചിട്ട വീട്ടില്‍ നിന്നും കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും പഠനത്തിനായി ഉപയോഗിക്കുന്നതാണെന്ന് സ്ഥിരീകരിച്ചു

ചോറ്റാനിക്കരയില്‍ 20 വര്‍ഷത്തോളം അടച്ചിട്ട വീട്ടില്‍ നിന്നും കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും പഠനത്തിനായി ഉപയോഗിക്കുന്നതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഫ്രിഡ്ജില്‍ നിന്ന് കണ്ടെത്തിയ തലയോട്ടി സ്ത്രീയുടെതാണെന്നും അസ്ഥികള്‍ ഒന്നില്‍ കൂടുതല്‍ പേരുടേതാണെന്നും പോലീസ് വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടത്തിലാണ് ഇക്കാര്യങ്ങള്‍ തെളിഞ്ഞത്. അസ്ഥികള്‍ ദ്രവിക്കാതിരിക്കുന്നതിനായി പോളിഷ് ചെയ്തിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹത ഇല്ലെന്നും പോലീസ് പറഞ്ഞു. അതേസമയം, അസ്ഥികളുടെ ഡിഎന്‍എ അടക്കം വിശദമായി പരിശോധിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്റ

എറണാകുളത്ത് താമസിക്കുന്ന ഡോക്ടറുടെ തറവാട്ടു വീട്ടില്‍ നിന്നാണ് ഫ്രിഡ്ജില്‍ നിന്ന് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. ഇംഗ്ലണ്ടില്‍ ഉപരിപഠനം നടത്തുന്ന ഡോക്ടറായ മകന്‍ പഠനാവശ്യത്തിനായി ഉപയോഗിച്ചിരുന്നതാണ് തലയോട്ടിയും അസ്ഥികളുമെന്ന് വീട്ടുടമയായ ഡോക്ടര്‍ പറഞ്ഞു. അഞ്ചുവര്‍ഷം മുൻപ് എറണാകുളത്തെ വീട്ടില്‍ നിന്നും ഉപയോഗശൂന്യമായ സാധനങ്ങള്‍ തറവാട്ടു വീട്ടിലേക്ക് മാറ്റിയിരുന്നു. അതിനൊപ്പമുണ്ടായിരുന്നതാണ് തലയോട്ടിയും അസ്ഥികളും. അന്ന് ദുബായില്‍ ആയിരുന്നതിനാല്‍ തനിക്ക് ഇക്കാര്യം അറിയില്ലായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. സംഭവം വാര്‍ത്തയായതോടെ, വേലക്കാരിയാണ് വിവരം അറിയിച്ചതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ചോറ്റാനിക്കരയിലെ വീട്ടിലെ സ്വീകരണമുറിയിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത്. സംഭവത്തില്‍ വീട്ടുടമയുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

spot_img

Related articles

ഇ.ഡി സംഘത്തെ ആക്രമിച്ച കേസ്; പ്രതികളായ 9 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയില്‍ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി സംഘത്തെ ആക്രമിച്ച കേസില്‍ പ്രതികളായ 9 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം.കർശന...

പോത്തുണ്ടിയിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് സ്ത്രീ മരിച്ചു; നിരവധി പേർക്ക് പരിക്ക്

പാലക്കാട് നെന്മാറ പോത്തുണ്ടിയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.ഒരു സ്ത്രീയാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില...

കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജി വച്ചു, റൂട്രോണിക്സ് എംഡി പദവിയും നഷ്ടമാകും

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ ആരോപണവിധേയനായ കെ.എ. രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവച്ചതിന് പുറമെ റൂട്രോണിക്സ് എം.ഡി സ്ഥാനവും നഷ്ടമാകും.കേസിൽ പ്രോസിക്യൂഷൻ...

മലപ്പുറം പാണക്കാട്ട് വീണ്ടും മണ്ണിടിച്ചിൽ: വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മലപ്പുറം പാണക്കാട് എടയ്‌പ്പാലത്തിന് സമീപം കരുവാകുണ്ടിൽ വീണ്ടും ശക്തമായ മണ്ണിടിച്ചിൽ. സംസ്ഥാന പാതയിലേക്കാണ് മണ്ണ് ഇടിഞ്ഞുവീണത്. മന്ത്രി പി.കെ. കുഞ്ഞാലിക്കൂട്ടിയുടെ വീടിന് സമീപമുള്ള പ്രദേശത്താണ്...