ഇ.ഡി സംഘത്തെ ആക്രമിച്ച കേസ്; പ്രതികളായ 9 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയില്‍ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി സംഘത്തെ ആക്രമിച്ച കേസില്‍ പ്രതികളായ 9 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം.കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.സെഷന്‍സ് കോടതി രണ്ട് തവണ ജാമ്യം നിരസിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. 60 ദിവസത്തിലധികമായി പ്രതികള്‍ ജയിലിലായിട്ട്. കേസില്‍ 24 പ്രതികളാണ് ജയിലിലുള്ളത്.ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നും ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചെന്നുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റം.ജാമ്യാപേക്ഷയെ ഇ.ഡി എതിര്‍ത്തെങ്കിലും കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

മഴക്കെടുതി: സംസ്ഥാനത്ത് 15 മരണം; 7 പേരെ കാണാതായി; ദുരന്തബാധിതർക്ക് സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 15 പേർ മരണപ്പെട്ടതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. 7 പേരെ ഇനിയും കണ്ടെത്താനുണ്ട്. പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ...

ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ കോടതി കുറ്റവിമുക്തനാക്കി

ഗുസ്തി താരങ്ങളെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസിൽ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (WFI) മുൻ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ കോടതി കുറ്റവിമുക്തനാക്കി.രാജ്യത്തെ...

തിരുവല്ല – ചെങ്ങന്നൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി ഗതാഗതം നിർത്തിവച്ചു; പത്തനംതിട്ടയിൽ പ്രളയക്കെടുതി രൂക്ഷം

തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ തിരുവല്ല - ചെങ്ങന്നൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ താത്കാലികമായി നിർത്തിവച്ചു. എം.സി റോഡിൽ...

പോത്തുണ്ടിയിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് സ്ത്രീ മരിച്ചു; നിരവധി പേർക്ക് പരിക്ക്

പാലക്കാട് നെന്മാറ പോത്തുണ്ടിയിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.ഒരു സ്ത്രീയാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില...