മലപ്പുറം പാണക്കാട്ട് വീണ്ടും മണ്ണിടിച്ചിൽ: വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മലപ്പുറം പാണക്കാട് എടയ്‌പ്പാലത്തിന് സമീപം കരുവാകുണ്ടിൽ വീണ്ടും ശക്തമായ മണ്ണിടിച്ചിൽ. സംസ്ഥാന പാതയിലേക്കാണ് മണ്ണ് ഇടിഞ്ഞുവീണത്. മന്ത്രി പി.കെ. കുഞ്ഞാലിക്കൂട്ടിയുടെ വീടിന് സമീപമുള്ള പ്രദേശത്താണ് സംഭവം.രാവിലെ ഇവിടെ മുൻപുണ്ടായ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യാനായി മാധ്യമപ്രവർത്തകർ അടക്കം നൂറോളം പേർ നിലയുറപ്പിച്ച സമയത്താണ് വീണ്ടും മണ്ണ് താഴേക്ക് പതിച്ചത്. മണ്ണ് ഇടിയുന്നത് കണ്ട് ആളുകൾ പെട്ടെന്ന് ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി. എന്നാൽ, രക്ഷപ്പെടാനായി ഓടുന്നതിനിടയിൽ വീണ് ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. 10 അടി ഉയരത്തിൽ നിന്നാണ് മണ്ണ് ഇടിഞ്ഞുവീണത്.മൺകൂനയ്ക്കടിയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്നറിയാൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.ഇതിനായി മണ്ണുമാന്തി യന്ത്രങ്ങൾ അടക്കമുള്ള സംവിധാനങ്ങൾ സ്ഥലത്തെത്തിച്ചു.കടലുണ്ടി പുഴയുടെ സമീപത്തുള്ള കുന്നാണ് ഇടിഞ്ഞുവീണത്. അപകടമുണ്ടായ സ്ഥലത്തിന് തൊട്ടടുത്ത് നിന്നും അടുത്തിടെ മണ്ണെടുത്തിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.

Leave a Reply

spot_img

Related articles

അടൂരിലെ ദളിത് യുവാവിനെ മർദിച്ച സംഭവം: 2 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പത്തനംതിട്ട അടൂരിൽ പോക്സോ കേസിൽ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ചെത്തിയ പോലീസ് സംഘം, 23 കാരനായ ദളിത് യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും...

ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായി എക്സൈസ്

അനധികൃതമായി മദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനല്‍ എംഡി ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായി എക്സൈസ്.വീട്ടിലെ 22...

ദേവസ്വംബോർഡ് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കില്ലെന്ന് കെ. ജയകുമാർ

ദേവസ്വംബോർഡ് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കുമെന്ന പ്രചാരണങ്ങൾ തള്ളി കെ. ജയകുമാർ. മാധ്യമങ്ങൾ പറയുന്നതുപോലെ താൻ രാജി വെക്കില്ലെന്നും, ബോർഡ് പ്രസിഡൻ്റായി 2027 നവംബർ വരെയാണ്...

ശബരിമലയിൽ അരവണക്ഷാമം അതിരൂക്ഷം; ഇനി സ്റ്റോക്ക് ഉള്ളത് 5,000 ടിൻ, ഇന്ന് ഓൺലൈൻ ബുക്കിംഗ് മാത്രം 15,000

കന്നിമാസ പൂജ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കാനിരിക്കെ അരവണ പ്രതിസന്ധി അതിരൂക്ഷം.5000 അരവണ മാത്രമാണ് ഇനി സ്റ്റോക്ക് ഉള്ളത്. ഇന്ന് ദർശനത്തിനായുള്ള ഓൺലൈൻ...