അത്തം പിറന്നു; പത്തിന് പൊന്നോണം

പൊന്നോണത്തിന്‍റെ വരവറിയിച്ച്‌ അത്തം പിറന്നു. അടുത്ത പത്ത് ദിവസം വീട്ടു മുറ്റങ്ങളില്‍ പൂക്കളമുയരും.ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്‍റേയും ഉത്സവത്തിന്‍റേയും ദിനരാത്രങ്ങള്‍. സമഭാവനയുടെ സന്ദേശമോതുന്ന തിരുവോണത്തിനായി മാവേലിയെ വരവേല്‍ക്കാന്‍ നാടൊരുങ്ങുകയാണ് നാട്ടാരും. പരിശുദ്ധിയുടെ തൂവെള്ള നിറമേഴും തുമ്ബ മുതല്‍ ചെത്തി, മന്ദാരം, ചെണ്ടുമല്ലി, പിച്ചകപൂവെല്ലാം കാഴ്ച്ചയൊരുക്കുന്ന പൂക്കളമായി മാറും.

തൊടികളില്‍നിന്നു തുമ്പയും തുളസിയും മുക്കുറ്റിയും കാക്കപ്പൂവും കോളാന്പിപ്പൂവും ശേഖരിച്ച്‌ മുറ്റത്ത് കളമെഴുതി അത്തം മുതല്‍ പൂക്കളമിടുന്ന ശീലം മലയാളിയ്ക്ക് അന്യമായെങ്കിലും ഇതിന്‍റെ സ്മരണകളുണർത്തി ഇന്നു മുതല്‍ നാടൊട്ടുക്കും അത്തപ്പുക്കളങ്ങള്‍ നിറയും.
ഓരോ ദിവസവും പൂക്കളത്തിന്‍റെ വലിപ്പവും രൂപവും വ്യത്യാസപ്പെട്ടിരിക്കും. ഇപ്പോള്‍ പൂക്കടകളില്‍നിന്നു വാങ്ങുന്ന ചെണ്ടുമല്ലി, ജമന്തി, അരളി, വാടാമുല്ലി, ബട്ടണ്‍റോസ് തുടങ്ങി വിവിധയിനം പൂക്കള്‍ ഉപയോഗിച്ചാണ് പൂക്കളം തയാറാക്കുന്നത്.

കോയമ്ബത്തൂർ, കർണാടക, മൈസൂർ, ദിണ്ടിഗല്‍, ആന്ധ്രയ്ക്കടുത്ത് കൊപ്പം, ഹൊസൂർ എന്നിവിടങ്ങളില്‍ നിന്നെല്ലാമാണ് പൂവെത്തുന്നത്. രാത്രി 12 വരെ വില്പന. പാലക്കാട് നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ളവരാണ് സ്റ്റാളുകളിലുള്ളത്. സമീപത്ത് താത്കാലിക താമസ സൗകര്യം ഒരുക്കും. സ്റ്റാളുകള്‍ക്ക് പുറമേ തമിഴ്‌നാട്ടില്‍ നിന്നുള്ളവരുടെ സാധാരണ പൂത്തട്ടുകളും പലയിടങ്ങളിലും റെഡിയായി കഴിഞ്ഞു.പല പൂവുകള്‍ ഒന്നിച്ചുള്ള മിക്‌സഡ് പൂകിറ്റുകള്‍ ഇത്തവണയുമുണ്ട്. പല തൂക്കത്തിലുള്ള ഇത്തരം കിറ്റുകള്‍ക്ക് 500 മുതലാണ് വില. പൂവുകളുടെ ഇനം കൂടുന്നതിനനുസരിച്ച്‌ കിറ്റുകളുടെ വില കൂടും.

പൂവുകളും വിലയും
(വില കിലോയ്ക്ക്)

മഞ്ഞ ജമന്തി- 200

ഓറഞ്ച് ജമന്തി- 150

വെള്ള ഡാലിയ- 600

മില്‍ക്ക് വൈറ്റ് – 600

വാടാമല്ലി- 400

റെഡ് റോസ് – 400

പനിനീർ റോസ് – 300

യെല്ലോ റോസ് – 400

പിങ്ക് റോസ് – 350

അരളി റെഡ് – 450

അരളി പിങ്ക് – 350

അരളി വൈറ്റ് – 220

ആസ്ട്രിൻ പിങ്ക് ഡാലിയ – 320

ആസ്ട്രിൻ പിങ്ക് ബ്ലൂ – 740

ആസ്ട്രിൻ മിക്‌സ് – 320

ഡാലിയ റെഡ് – 350

താമര മൊട്ട് – 30

ശതാവരി കെട്ടിന് – 50

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...