താൻ പരാതിയിലുന്നയിച്ച കാര്യങ്ങൾക്കുള്ള തെളിവുകൾ പോലീസ് ശേഖരിച്ചതായി വിപിൻ കുമാർ പറഞ്ഞു. അന്വേഷണം ഇപ്പോൾ ശരിയായ ദിശയിലാണ് പോകുന്നതെന്നും അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും വിപിൻ പറഞ്ഞു. തനിക്ക് പിന്തുണ അറിയിച്ചുകൊണ്ട് സിനിമ മേഖലയിൽ നിന്ന് നിരവധി പേർ രംഗത്ത് വരുന്നുണ്ടെന്നും വ്യാജ പരാതി നൽകിയിട്ട് തനിക്കൊന്നും നേടാനില്ലല്ലോ എന്നും തിങ്കളാഴ്ച ഫെഫ്കയ്ക്ക് മുന്നിൽ താൻ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു.