തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കരട് വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് ലഭ്യമായ പരാതികളില്‍ സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിംഗ്ചെയർമാൻ എ ഷാജഹാന്റെ നേതൃത്വത്തിൽ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി.ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം പി അഖിൽ എന്നിവരും ഹിയറിങ്ങിൽ പങ്കെടുത്തു കരട് വാര്‍ഡ്/നിയോജക മണ്ഡല വിഭജന നിര്‍ദേശങ്ങളിന്‍മേല്‍ നിശ്ചിത സമയപരിധിക്ക് മുമ്പായി ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിച്ചവരാണ് ഹിയറിംഗില്‍ എത്തിയത്. കാസര്‍കോട്, കാറഡുക്ക ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകള്‍, കാസര്‍കോട് മുനിസിപ്പാലിറ്റി (311 പെറ്റീഷനുകള്‍) എന്നിവ രാവിലെ പരിഗണിച്ചു. കാഞ്ഞങ്ങാട് നീലേശ്വരം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകള്‍ (പടന്ന ഗ്രാമപഞ്ചായത്ത് ഒഴികെ) കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി (298 പെറ്റീഷനുകള്‍) എന്നിവ രാവിലെ 11നും മഞ്ചേശ്വരം, പരപ്പ ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകള്‍, നീലേശ്വരം മുനിസിപ്പാലിറ്റി (245 പെറ്റീഷനുകള്‍) എന്നിവ ഉച്ചക്ക് രണ്ടിനും പരിഗണിക്കും.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ വാർഡ് വിഭജന പരാതികൾ അന്വേഷിച്ച ഉദ്യോഗസ്ഥർ എന്നിവരും ഹാജരായിരുന്നു.