ഉദ്യോഗസ്ഥർക്കായ് വിവരാവകാശ സെമിനാർ


സംസ്ഥാന വിവരാവകാശ കമ്മിഷൻ തിങ്കളാഴ്ച കൊല്ലത്ത് ഉദ്യോഗസ്ഥർക്കായ് സെമിനാർ സംഘടിപ്പിക്കും.

റവന്യൂ വകുപ്പിലെയും കൊല്ലം കോർപ്പറേഷനിലെയും ഫാത്തിമാ മാതാ ഓട്ടോണമസ് സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർ പങ്കെടുക്കും.രണ്ടു മണിക്ക് ഫാത്തിമാ കോളജ് കോൺഫറൻസ് ഹാളിൽ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.എ. ഹക്കിം ഉദ്ഘാടനം ചെയ്യും. സംസ്ഥാന വിവരാവകാശ കമ്മിഷണർ അഡ്വ.ടി.കെ. രാമകൃഷ്ണൻ അധ്യക്ഷനാകും.


കൊല്ലം ജില്ലാ കലക്ടർ ദേവീദാസ് മുഖ്യ പ്രഭാഷണം നടത്തും.തുടർന്ന് സംശയ നിവാരണവും ഉണ്ടാകും.

ഫാത്തിമാ കോളജ് പ്രിൻസിപ്പൽ പ്രൊഫ.സിന്ധ്യ കാതറിൻ മൈക്കൾ സ്വാഗതവും കൊല്ലം കോർപ്പറേഷൻ സെക്രട്ടറി ആർ. എസ്. അനു നന്ദിയും പറയും.

Leave a Reply

spot_img

Related articles

നിയയുടെ മൃതദേഹം വീട്ടിലെത്തിക്കില്ല; പൊതുദർശനവും ഉണ്ടാകില്ല

പേവിഷബാധയെ തുടർന്ന് മരിച്ച നിയയുടെ മൃതദേഹം വീട്ടിലെത്തിക്കില്ല. പൊതുദർശനവും ഉണ്ടാകില്ല.കുട്ടി പേവിഷബാധയേറ്റ് മരിച്ച സാഹചര്യത്തിൽ ആണ് ഇത്.കുട്ടിയുടെ അമ്മയ്ക്ക് ക്വാറൻ്റീൻ നിർദേശം നൽകിയിട്ടുണ്ട്.വീടിനു സമീപം...

ചൊവ്വാഴ്ച മുതല്‍ ശക്തമായ മഴ, 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും ഇടിമിന്നലിനും സാധ്യത

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച പാലക്കാട്,...

റാപ്പർ വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ

കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് ശേഷം റാപ്പർ വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ.ഇടുക്കിയിലെ എൻ്റെ കേരളം പ്രദർശന മേളയിലാണ് വേടന്...

പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു.കുട്ടി വെന്‍റിലേറ്റർ സഹായത്തിലായിരുന്നു.ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് കുഞ്ഞുങ്ങളാണ്.വാക്‌സീനെടുത്തിട്ടും പേവിഷ...