നിർത്തിയിട്ട കെഎസ്‌ആർടിസി ബസ് ഉരുണ്ട് ഹോട്ടലിലേക്ക് ഇടിച്ചു കയറി

നിർത്തിയിട്ട കെഎസ്‌ആർടിസി ബസ് ഉരുണ്ട് ഹോട്ടലിലേക്ക് ഇടിച്ചു കയറി. പത്തനംതിട്ട കോന്നിയിലാണ് അപകടമുണ്ടായത്.സ്റ്റാർട്ട് ചെയ്ത് ഹാൻഡ് ബ്രേക്കിട്ട് നിർത്തിയിരുന്ന കെഎസ്‌ആർടിസി ബസാണ് ഉരുണ്ട് റോഡിന് എതിർ ദിശയിലെ ഹോട്ടലിലേക്ക് ഇടിച്ചു കയറിയത്. കോന്നി – ഊട്ടുപാറ സർവീസ് നടത്തുന്ന ബസാണ് അപകടത്തില്‍പെട്ടത്. കെഎസ്‌ആർടിസി ഓപ്പറേറ്റിംഗ് സെന്‍ററില്‍ നിന്നാണ് ബസ് ഉരുണ്ട് പുറത്തേക്ക് വന്നത്. നടപ്പാതയിലെ കൈവരിയും ഇലക്‌ട്രിക് പോസ്റ്റും ഇടിച്ചിട്ട വാഹനം ഹോട്ടലിന്‍റെ മുൻവശത്തെ ക്യാമ്ബിനും തകർത്താണ് നിന്നത്. അപകടത്തില്‍ ബസിന്‍റെ മുൻവശത്തെ ചില്ലും തകർന്നു.

Leave a Reply

spot_img

Related articles

ബ്രൂവറി അഴിമതിയാരോപണം തള്ളി മുഖ്യമന്ത്രി

സർക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും പാലക്കാട് ബ്രൂവറി അഴിമതിയാരോപണം തള്ളിയും മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് മദ്യ നിർമ്മാണ പ്ലാന്റ് അനുമതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങളെ...

യൂട്യൂബർ മണവാളനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

വിദ്യാർത്ഥികളെ വാഹനമിടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ അറസ്റ്റിലായ യൂട്യൂബർ മണവാളനെ (മുഹമ്മദ് ഷഹീൻ ഷാ) മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട പ്രതിയെ...

കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവിനു ദാരുണാന്ത്യം

കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവിനു ദാരുണാന്ത്യം. പാലക്കാട് പരതൂര്‍ കുളമുക്കില്‍ ആണ് സംഭവം.കുളമുക്ക് സ്വദേശി ഷൈജുവാണ്(43) കാഞ്ഞിരത്തിന്റെ കായ കഴിച്ചതിനെ തുടർന്ന് മരിച്ചത്. ക്ഷേത്ര...

അമേച്വര്‍ നാടകരംഗത്തെ മികച്ച രംഗശില്‍പിക്കുളള പുരസ്‌കാരം; നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു

ചിറയിന്‍കീഴ് ഡോ. ജി. ഗംഗാധരന്‍ നായരുടെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ പത്‌നി കെ. കാഞ്ചന ഏര്‍പ്പെടുത്തിയ അമേച്വര്‍ നാടകരംഗത്തെ മികച്ച രംഗശില്‍പിക്കുളള കേരള സംഗീത നാടക...