നെയ്യാറ്റിൻകരയിൽ ജീവനൊടുക്കിയ 52 വയസ്സുകാരിയുടെ ആത്മഹത്യാക്കുറിപ്പിൽ കോൺഗ്രസ് നേതാവിനെതിരെ ഗുരുതര പരാമർശം.നെയ്യാറ്റിൻകര നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ ജെ. ജോസ് ഫ്രാങ്ക്ളിൻ വായ്പ തരപ്പെടുത്തി നൽകാൻ സഹായിക്കാമെന്നു പറഞ്ഞു നിരന്തരം സാമ്പത്തിക ചൂഷണം ചെയ്തതായി ആത്മഹത്യാക്കുറിപ്പിലുണ്ടെന്നു പൊലീസ് പറയുന്നു. ഡിസിസി ജനറൽ സെക്രട്ടറിയായ ജോസ് ഫ്രാങ്ക്ളിൻ്റെ നേതൃത്വത്തിലുള്ള സഹകരണ ബാങ്കിൽ വായ്പ തരപ്പെടുത്തി നൽകാം എന്നു പറഞ്ഞാണു ശല്യപ്പെടുത്തിയിരുന്നതെന്നാണ് റിപ്പോർട്ട് സഹകരണ ബാങ്കിൽ വീട്ടമ്മയ്ക്ക് ചിട്ടിയുണ്ട്. ഒരു വായ്പയും നിലവിലുണ്ട്. മറ്റൊരു വായ്പയ്ക്ക് വീട്ടമ്മ അന്വേഷണം നടത്തിയിരുന്നു.

