ഫിന്‍ജാല്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ഫിന്‍ജാല്‍ ദുരിതബാധികര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയും തകര്‍ന്നവീടുകള്‍ പുനര്‍നിര്‍മിച്ച് നല്‍കുകയും ചെയ്യും. തമിഴ്‌നാടിന് അടിയന്തര സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പു നല്‍കി. വിഴിപ്പുറത്ത് ദുരിതബാധിതരെ സന്ദര്‍ശിക്കാന്‍ എത്തിയ മന്ത്രി കെ പൊന്‍മുടിക്ക് നേരെ നാട്ടുകാര്‍ ചെളിയെറിഞ്ഞ് പ്രതിഷേധിച്ചു.വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ വീടൊരുക്കും . വീടിന് കേടുപാടുകള്‍ സംഭവിച്ചവര്‍ക്ക് പതിനായിരും രൂപയാണ് നഷ്ടപരിഹാരം. രണ്ട് ലക്ഷത്തിപതിനൊന്നായിരത്തില്‍ അധികം ഹെക്റ്റര്‍ കൃഷി ഭൂമിയാണ് വെള്ളം കയറി നശിച്ചത്. ഹെക്ടറിന് പതിനേഴായിരം രൂപ നഷ്ടപരിഹാകം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. വിഴുപ്പുറം, കടലൂര്‍, കള്ളാക്കുറിച്ചി ജില്ലകളില്‍ റേഷന്‍കാര്‍ഡ് ഉള്ളവര്‍ക്ക് 2000 രൂപയും കൂടുതല്‍ നഷ്ടമുണ്ടായവര്‍ക്ക് പ്രത്യേക ധനസഹായവും നല്‍കും.

Leave a Reply

spot_img

Related articles

നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം

ഇറാൻ തടവിലാക്കിയ നൊബേല്‍ ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം. മൂന്നാഴ്ചത്തേക്കാണ് ഇറാൻ മോചനം അനുവദിച്ചത്മെഡിക്കല്‍ ഉപദേശ പ്രകാരം ചികിത്സക്കായാണ് നര്‍ഗീസിന്റെ അഭിഭാഷകന്‍ മുസ്തഫ...

ബാഗ് കീറി പണം മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ്...

രാഹുൽ മാങ്കൂട്ടത്തിലിന് നീല ട്രോളി ബാഗ് ഉപഹാരം നൽകി സ്പീക്കർ

നീലപ്പെട്ടി വിവാദം അതിജീവിച്ച് പാലക്കാട് നിന്ന് ജയിച്ച് എംഎൽഎ ആയ രാഹുൽ മാങ്കൂട്ടലിന് നീല ട്രോളി ബാഗ് ഉപഹാരം നൽകി സ്പീക്കർ എ.എൻ ഷംസീർ....

ആലത്തൂർ രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷൻ

രാജ്യത്തെ ഇക്കൊല്ലത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷനായി പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. വിലയിരുത്തലിന്‍റെ അവസാനഘട്ടത്തില്‍...