‘ടീമിന്റെ ജയം മുഖ്യം.. പ്ലീസ്, എന്നെ ‘കിങ്’ എന്ന് വിളിക്കരുത്’; അഭ്യര്‍ത്ഥനയുമായി പാക് ക്രിക്കറ്റർ ബാബര്‍ അസം

തന്നെ ഇനിയും കിങ് എന്ന് അഭിസംബോധന ചെയ്യരുതെന്ന് പാകിസ്താൻ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ ബാബര്‍ അസം. ത്രിരാഷ്ട്ര പരമ്പരയില്‍ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ബാബറിന‍റെ പ്രതികരണം.വ്യക്തിപരമായ നേട്ടങ്ങളെക്കാളും വിശേഷണങ്ങളെക്കാളും ടീമിന്‍റെ വിജയത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും ബാബര്‍ അസം പറഞ്ഞു. ടീമിന്‍റെ പദ്ധതികള്‍ക്കൊപ്പം നില്‍ക്കാനാണ് താന്‍ എക്കാലത്തും ആഗ്രഹിക്കുന്നത്.സമീപകാലത്ത് മോശം ഫോമിലാണെങ്കിലും അതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഓരോ മത്സരത്തെയും ഓരോ വെല്ലുവിളിയായി കാണാനാണ് ആഗ്രഹിക്കുന്നതെന്നും ബാബര്‍ പറഞ്ഞു.’ദയവുചെയ്ത് എന്നെ കിങ് എന്ന് വിളിക്കുന്നത് നിര്‍ത്തണം, ഞാന്‍ ഒരു തരത്തിലുമുള്ള കിങ് അല്ല. അവിടേക്ക് ഞാന്‍ ഇനിയും എത്തിയിട്ടില്ല. എന്റെ പുതിയ റോളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’, ബാബര്‍ അസം മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

spot_img

Related articles

പരീക്ഷാ ഹാളിൽ കോപ്പിയടിച്ചതിനെച്ചൊല്ലി തർക്കം; ബിഹാറിൽ പത്താം ക്ലാസുകാരനെ വെടിവച്ചു കൊന്നു

വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പത്താം ക്ലാസുകാരൻ വെടിയേറ്റു മരിച്ചു. രണ്ടു വിദ്യാർഥികൾക്കു പരുക്കേറ്റു. ബിഹാറിലെ റോഹ്താസ് ജില്ലയിലെ സസാറാമിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പരീക്ഷയ്ക്കു...

കുഞ്ഞിന് ജന്മം നല്‍കിയതിന് ദുബായ് കോടീശ്വരൻ ഭാര്യക്ക് നല്‍കിയത് 33 കോടി രൂപ! വാങ്ങിയത് ആഡംബര ബംഗ്ലാവും

രണ്ടാമത് ഒരു കുഞ്ഞിന്റെ അമ്മയാകുന്നതിന് ദുബായിലെ ഒരു വീട്ടമ്മയ്ക്ക് ഭര്‍ത്താവ് നല്‍കിയ പണത്തിന്റെ കണക്ക് കണ്ട് ഞെട്ടുകയാണ് സോഷ്യല്‍ മീഡിയ. രണ്ടാമത്തെ കുഞ്ഞിന് ജന്മം...

രഞ്ജി ഫൈനലിലേക്ക് കടന്ന കേരളാ ടീമിന് അഭിനന്ദനങ്ങളും വിജയാശംസകളുമായി മുഖ്യമന്ത്രി പിണറായി

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമന്റിന്റെ ചരിത്രത്തിൽ ആദ്യമായി ഫൈനലിലേക്ക് കടന്ന കേരളാ ടീമിന് അഭിനന്ദനങ്ങളും വിജയാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി...

ഗുണ കേവ് സെറ്റ് ഇട്ട മലയാളം സിനിമ ; മഞ്ഞുമേൽ ബോയ്സിന്റെ മേക്കിങ് വീഡിയോ പുറത്ത്

ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങി, തെന്നിന്ത്യ മുഴവൻ വമ്പൻ തരംഗം സൃഷ്ടിച്ച് മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ‘മഞ്ഞുമേൽ ബോയ്സി’ന്റെ മേക്കിങ് വീഡിയോ റിലീസ് ചെയ്തു. തിങ്ക് മ്യൂസിക്കിന്റെ...