തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇന്ന് കൊടിയേറും

ചരിത്ര പ്രസിദ്ധമായ കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം ഇന്ന് കൊടിയേറും. വൈകിട്ട് 7നു തന്ത്രി താഴമൺ മഠം കണ്ഠര് മോഹനരുടെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റ്. 8നു സമ്മേളനം മന്ത്രി വി. എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് അധ്യക്ഷത വഹിക്കും.പ്രസിദ്ധമായ തിരുനക്കര പൂരം 21നാണ്.24നു ആറാട്ടോടെ സമാപിക്കും.

16നു 2നു ഉത്സവബലി ദർശനം,
7നു ഗാനമേള. 17നു 2ന് ഉത്സവ ബലി ദർശനം, 10നു കഥകളി. ( കഥകൾ: ബാലിവിജയം, നളചരിതം മൂന്നാം ദിവസം ). മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ വിനോദ് നായർ കളിവിളക്ക് തെളിക്കും.

18നു 2ന് ഉത്സവബലി ദർശനം, 7നു ഗാനമേള. 19നു 10.30നു ആനയൂട്ട്, 2നു ഉത്സവബലി ദർശനം, 10നു കഥകളി. (കഥകൾ: കല്യാണ സൗഗന്ധികം, ദക്ഷയാഗം), 20നു 2നു ഉത്സവബലി ദർശനം, 9.15ന് ആനന്ദനടനം, 21നു 2നു ഉത്സവബലി ദർശനം, 4നു തിരുനക്കര പൂരം. പാണ്ടിമേളം: പെരുവനം കുട്ടൻ മാരാരും സംഘവും. 8.30നു നൃത്തനാടകം നാഗവല്ലി മനോഹരി’ ( നടി ശാ ലുമേനോൻ, ജയകേരള നൃത്തകലാലയം ).

വലിയ വിളക്ക് ദിനമായ 22നു 2ന് ഉത്സവബലി ദർശനം, 8.30നു നാട്യലീലാ തരംഗിണി- നടി മിയയും സംഘവും. പള്ളിവേട്ട ദിനമായ 23നു 2ന് ഉത്സവബലി ദർശനം, 8.30നു ഗാനമേള. ആറാട്ട് ദിനമായ 24നു രാവിലെ 8ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്, 11ന് ആറാട്ട് സദ്യ, 6നു കാരാപ്പുഴ അമ്പലക്കടവ് ദേവീക്ഷേത്രത്തിൽ ആറാട്ട്. 6.30നു തിരിച്ചെഴുന്നള്ളിപ്പ്. 8.30നു സമാപന സമ്മേളനം. 10നു സംഗീത സദസ്സ്-ഡോ. രാമപ്രസാദ്.

ടി.സി. ഗണേഷ് (പ്രസി), പ്രദീപ് മന്നക്കുന്നം(വൈ. പ്രസി), അജയ് ടി.നായർ(ജന. സെക്ര), ടി.സി. രാമാനുജം(ജന.കൺ), കെ.ആർ. ശ്രീലത(ഡപ്യൂട്ടി ദേവസ്വം കമ്മിഷണർ ), ജെ. ജ്യോതിലക്ഷ്മി (അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ ), എസ്. ശ്രീലേഖ (അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ) എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഉത്സവം നടത്തുന്നത്.

Leave a Reply

spot_img

Related articles

കാണാതായ ആൾ അടച്ചിട്ട കടമുറിയില്‍ മരിച്ച നിലയില്‍

കായംകുളത്ത് കാണാതായ ആളെ അടച്ചിട്ട കടമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.അബ്ദുള്‍ സലാം (59) ആണ് മരിച്ചത്. ഇയാളെ കഴിഞ്ഞ ഒൻപതുമുതല്‍ കാണാനില്ലായിരുന്നു. കുടുംബം പോലീസില്‍...

വാഗമണ്ണിൽ പാരാഗ്ലൈഡിങ് ഫെസ്‌റ്റിവൽ 19 മുതൽ

ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന രാജ്യാന്തര പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ ആയ 'വാഗമൺ ഇന്റർനാഷനൽ ടോപ് ലാൻഡിങ് അക്യുറസി' കപ്പ് 19 മുതൽ 23 വരെ വാഗമണ്ണിൽ...

വിപ്ലവ ഗാനം പാടിയ സംഭവം:ദേവസ്വം വിജിലൻസ് അന്വേഷിക്കും

കൊല്ലം കടയ്ക്കലിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ഗാനമേളയ്ക്കിടെ വിപ്ലവ ഗാനങ്ങൾ ആലപിക്കുകയും പിന്നിലെ സ്ക്രീനിൽ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടികളുടെ ദൃശ്യം കാട്ടുകയും ചെയ്ത‌ സംഭവം ദേവസ്വം...

പി.സി ജോർജ്ജിനെതിരെ കേസെടുക്കില്ല

ബി ജെ പി നേതാവ് പി.സി ജോർജിനെതിരെ ലൗജിഹാദ് പ്രസംഗത്തിൽ കേസെടുക്കേണ്ടതായി ഒന്നുമില്ലെന്ന് പോലീസ്. പോലീസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.പാലായിൽ നടന്ന ലഹരിവിരുദ്ധ...