കോഴിക്കോട് താമരശ്ശേരിയില്‍ ചൂതാട്ട മാഫിയ സംഘത്തിന്റെ ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍.താമരശ്ശേരിയിലെ ലോട്ടറികട ജീവനക്കാരനായ കേടാവുർ സ്വദേശി അനന്തു ( 20 ) ആണ് മരിച്ചത്.
അനന്തുന് എഴുത്ത് ലോട്ടറി ചൂതാട്ട മാഫിയയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി സംശയമുണ്ട്. ബാധ്യത തീർക്കാത്തതിനെത്തുടർന്ന് നിരന്തരം ഭീഷണി നേരിട്ടിരുന്നതായി അനന്തുവിന്റെ കുടുംബം പറഞ്ഞു. ആത്മഹത്യ അല്ലാതെ മറ്റൊരു വഴി ഇല്ലെന്ന് അനന്തു സൂചിപ്പിച്ചിരുന്നെന്നും കുടുംബം പറയുന്നു.
അനന്തുവിനെ മരണത്തിനു പിന്നാലെ ആത്മഹത്യ കുറുപ്പ് കണ്ടെത്തിയിട്ടുണ്ട്. ” അമ്മ എന്നോട് ക്ഷമിക്കണം, അപ്പാ എല്ലാരേം നോക്കണേ ഇവിടെ ജീവിക്കാൻ ആവുന്നില്ല . മറ്റൊരു ജന്മത്തില്‍ നമുക്ക് എല്ലാവർക്കും ഒരുമിച്ച് ജീവിക്കാം …” എന്നെഴുതിയ ആത്മഹത്യ കുറുപ്പാണ് കണ്ടെത്തിയിട്ടുള്ളത്.സംഭവത്തില്‍ കുടുംബം പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.