മഹാരാഷ്ട്രയിലെ കനത്ത തിരിച്ചടി: ആത്മ പരിശോധന നടത്തേണ്ട കാലം അതിക്രമിച്ചു വെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ.വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ഖാർഗെയുടെ പ്രതികരണം. പരാജയത്തില്‍ നിന്നും ഇനിയെങ്കിലും പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാൻ തയ്യാറാകമമെന്നും അദ്ദേഹം യോഗത്തില്‍ നേതാക്കളോട് പറഞ്ഞു.ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായൊരു തിരിച്ചുവരവാണ് നടത്തിയത്. നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സാഹചര്യങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. സാഹചര്യം അനുകൂലം എന്നതിന് അർത്ഥം വിജയം സുനിശ്ചിതമാണെന്നല്ല. ആ സാഹചര്യത്തെ മികച്ച ഫലം നേടാൻ പാകത്തില്‍ ഫലപ്രദമായി ഉപയോഗിക്കാൻ നമ്മുക്ക് സാധിക്കണം. എന്തുകൊണ്ടാണ് സാഹചര്യത്തെ ഉപയോഗപ്പെടുത്താൻ നമ്മുക്ക് സാധിക്കാത്തത്? ഇനിയെങ്കിലും ആത്മപരിശോധന നടത്തേണ്ടതുണ്ട്. പരാജയത്തിന്റെ കാരണങ്ങള്‍ തിരിച്ചറിയണം.ഇന്ത്യ സഖ്യം ജമ്മുകാശ്മീരിലും ജാർഖണ്ഡിലും സർക്കാർ രൂപീകരിച്ചെങ്കിലും കോണ്‍ഗ്രസിന്റെ പ്രകടനം വളരെ ദയനീയമായിരുന്നു. ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നമ്മുക്കൊരു പാഠമാണ്. സംഘടന തലത്തിലെ നമ്മുടെ വീഴ്ചകള്‍ മനസിലാക്കി മുന്നോട്ട് പോകണം. ഐക്യമില്ലായ്മയും പരസ്പരമുള്ള ചളിവാരിയെറിയലും എല്ലായപ്പോഴും നമ്മുക്ക് തിരിച്ചടി നല്‍കും. പരസ്പര വിമർശനം അവസാനിപ്പിച്ച് ഐക്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാൻ നമ്മുക്ക് സാധിച്ചല്ലെങ്കില്‍ എങ്ങനെയാണ് ശത്രുക്കളെ രാഷ്ട്രീയമായി പരാജയപ്പെടുത്താൻ സാധിക്കുക?.അതിനാല്‍ ഓരോരുത്തരും അച്ചടക്കം പാലിക്കാൻ തയ്യാറാകണം. എല്ലാ സാഹചര്യത്തിലും ഒറ്റക്കെട്ടായി കൂട്ടായി പ്രവർത്തിക്കാൻ തയ്യാറാകണം. പാർട്ടിയുടെ വിജയമാണ് നമ്മുടെ വിജയമെന്ന് മനസിലാക്കി മുന്നോട്ട് പോകാൻ തയ്യാറാകണംപാർട്ടിയുടെ വിജയമാണ് നമ്മുടെ വിജയമെന്ന് മനസിലാക്കി മുന്നോട്ട് പോകാൻ തയ്യാറാകണം’, ഖാർഗെ പറഞ്ഞു