അമേരിക്കയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം കടുക്കുന്നു.അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ തീരുവ നടപടികള്‍ക്ക് മറുപടിയുമായി ചൈന രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് ചൈന അധിക തീരുവ ചുമത്തി.
അസംസ്‌കൃത എണ്ണ, എല്‍എൻജി (ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ്), കല്‍ക്കരി, കാർഷിക ഉപകരണങ്ങള്‍, വലിയ ഡിസ്പ്ലേസ്മെന്റ് കാറുകള്‍ തുടങ്ങിയവയ്ക്ക് 10% മുതല്‍ 15% വരെ അധിക നികുതിയാണ് ചൈന ചുമത്തിയത്. ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. കാനഡ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് അധിക നികുതി ചുമത്തി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്.
കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനവും ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനവുമാണ് നികുതി ചുമത്തിയിരിക്കുന്നത്. എന്നാല്‍ കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണ, പ്രകൃതി വാതകം, വൈദ്യുതി എന്നിവയ്ക്ക് 10 ശതമാനമാണ് നികുതി ചുമത്തുക. ഇതില്‍ കാനഡയുടെ തീരുവയില്‍ ഒരു മാസത്തെ താത്കാലിക സ്റ്റേ ട്രംപ് അനുവദിച്ചിരുന്നു.
നേരത്തെ തങ്ങളുടെ മേല്‍ ട്രംപ് നികുതികള്‍ ഏർപ്പിടുകയാണെങ്കില്‍, ശക്തമായ പ്രതികരണം ഉണ്ടാകുമെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കിയിരുന്നു. അതിനാല്‍, ലോകമാകെ വ്യാപാര യുദ്ധത്തിന്റെ ആശങ്കയിലാണ്. ഈ വ്യാപാര തർക്കം ലോക സാമ്ബത്തിക വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്നുള്ള ആശങ്കകളും ശക്തമാണ്.
ഡൊണാള്‍ഡ് ട്രംപ് ചൈനയുമായി വ്യാപാര യുദ്ധം ആരംഭിച്ചതിന് തൊട്ടുപിന്നാലെ, ചൈന അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നല്‍കിയിരിക്കുകയാണ്. നിരവധി അമേരിക്കയ്ക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് ചൈന അധിക തീരുവ ചുമത്തി. ഇത് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വലിയ വ്യാപാര തർക്കത്തിന് കാരണമായിരിക്കുകയാണ്.
അസംസ്‌കൃത എണ്ണ, എല്‍എൻജി (ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ്), കല്‍ക്കരി, കാർഷിക ഉപകരണങ്ങള്‍, വലിയ ഡിസ്പ്ലേസ്മെന്റ് കാറുകള്‍ തുടങ്ങിയവയ്ക്ക് 10% മുതല്‍ 15% വരെ അധിക നികുതിയാണ് ചൈന ചുമത്തിയത്. ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
കാനഡ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് അധിക നികുതി ചുമത്തി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനവും ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനവുമാണ് നികുതി ചുമത്തിയിരിക്കുന്നത്.
എന്നാല്‍ കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണ, പ്രകൃതി വാതകം, വൈദ്യുതി എന്നിവയ്ക്ക് 10 ശതമാനമാണ് നികുതി ചുമത്തുക. ഇതില്‍ കാനഡയുടെ തീരുവയില്‍ ഒരു മാസത്തെ താത്കാലിക സ്റ്റേ ട്രംപ് അനുവദിച്ചിരുന്നു. നേരത്തെ തങ്ങളുടെ മേല്‍ ട്രംപ് നികുതികള്‍ ഏർപ്പിടുകയാണെങ്കില്‍, ശക്തമായ പ്രതികരണം നല്‍കുമെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കിയിരുന്നു. അതിനാല്‍, ലോകമാകെ വ്യാപാര യുദ്ധത്തിന്റെ ആശങ്കയിലാണ്.