‘ത്രിവേണി സംഗമത്തിലെ ജലം സ്‌നാനം ചെയ്യാന്‍ മാത്രമല്ല കുടിക്കാനും യോഗ്യം’; സിപിസിബി റിപ്പോര്‍ട്ടിനെതിരെ യോഗി ആദിത്യനാഥ്

സനാതന ധര്‍മത്തിനും ഗംഗാ നദിക്കും മഹാ കുംഭമേളയ്ക്കും ഇന്ത്യയ്ക്കുമെതിര അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ത്രിവേണിയില്‍ പുണ്യ സ്‌നാനം നടത്തുന്ന കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസം വച്ച് കളിക്കുന്നതിന് തുല്യമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ത്രിവേണിയിലെ ജലം സ്‌നാനം ചെയ്യാന്‍ മാത്രമല്ല കുടിക്കാനും യോഗ്യമാണെന്നും നിലവിലുള്ള ആരോപണങ്ങള്‍ കുംഭമേളയെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.സംഗമത്തിലും പരിസരത്തുമുള്ള എല്ലാ പൈപ്പുകളും ഡ്രെയിനുകളും ടേപ്പ് ചെയ്ത് ശുദ്ധീകരിച്ചതിന് ശേഷം മാത്രമാണ് വെള്ളം തുറന്നുവിടുന്നത്. യുപി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജലത്തിന്റെ ഗുണനിലവാരം നിലനിര്‍ത്താന്‍ തുടര്‍ച്ചയായി നിരീക്ഷിച്ചുവരികയാണ്. ഇന്നത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സംഗമത്തിന് സമീപത്തെ ബിഒഡിയുടെ അളവ് 3-ല്‍ താഴെയാണെന്നും അദ്ദേഹം വ്യക്തമാക്കി

Leave a Reply

spot_img

Related articles

യൂ പ്രതിഭ MLAയുടെ മകനെതിരായ കഞ്ചാവ് കേസ്; പരാതിയിൽ അന്വേഷണം ആരംഭിച്ച് എക്സൈസ് വകുപ്പ്

മകനെതിരായ കഞ്ചാവ് കേസിൽ യൂ പ്രതിഭ MLA യുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച് എക്സൈസ് വകുപ്പ്. ആലപ്പുഴ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ അശോക് കുമാറിനാണ്...

‘പി സി ജോര്‍ജ്ജിന്റെ അറസ്റ്റ് വൈകിയത് ബിജെപിയെ പിണക്കാതിരിക്കാനുള്ള എല്‍ഡിഎഫ് നയത്തിന്റെ ഭാഗം’ ; സന്ദീപ് വാര്യര്‍

പി സി ജോര്‍ജിന്റെ അറസ്റ്റ് വൈകിയത് ബിജെപിയെ പിണക്കാതിരിക്കാനുള്ള എല്‍ഡിഎഫ് നയത്തിന്റെ ഭാഗമെന്ന് സന്ദീപ് വാര്യര്‍. നേരത്തെ സമാനമായ പ്രശ്‌നങ്ങളുണ്ടായപ്പോള്‍ അറസ്റ്റ് ചെയ്യാന്‍ കാണിച്ച...

ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് അകത്തുകയറി, കവർന്നതൊക്കെ ഗോൾഡ് കവറിങ് ആഭരണങ്ങളും കോസ്മെറ്റിക്ക് സാധനങ്ങളും

ബാലരാമപുരത്തിനടുത്ത് ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ ഗോൾഡ് കവറിങ് ആഭരണങ്ങളും ബ്യൂട്ടിപാർലറിലെ കോസ്മെറ്റിക്ക് സാധനങ്ങളും കവർന്നു. പള്ളിച്ചൽ വെടിവെച്ചാൻ കോവിൽ പുന്നമൂട്...

ജിംനി ലുക്കിൽ വില കുറഞ്ഞ ജി-വാഗൺ

ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കായ മെഴ്‌സിഡസ് ബെൻസിന്‍റെ വിശാലമായ ഉൽപ്പന്ന നിരയിൽ നിന്നുള്ള ഐക്കണിക് ആഡംബര എസ്‌യുവികളിൽ ഒന്നാണ് മെഴ്‌സിഡസ് ബെൻസ് ജി-ക്ലാസ് ....