എബിവിപിയിലൂടെ തുടക്കം; മഹിള മോര്‍ച്ച നേതാവ്; ഡല്‍ഹിയെ നയിക്കാന്‍ രേഖ ഗുപ്ത

ആദ്യമായി എംഎല്‍എ ആവുകയാണെങ്കിലും രാഷ്ട്രീയ പരിചയത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രി രേഖ ഗുപ്ത. ആം ആദ്മി തലവന്‍ കെജ്‌രിവാളിനെ വീഴ്ത്തിയ പര്‍വേശ് ശര്‍മ, ഡല്‍ഹിയിലെ ബിജെപി ജനറല്‍ സെക്രട്ടറി ആശിഷ് സൂദ്, മുന്‍ പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്ത തുടങ്ങി, പ്രമുഖ നിരയെ പരിഗണിക്കാതെയാണ് ഈ 50 കാരിക്ക് നേതൃത്വം അവസരം നല്‍കിയത്. ‘ പ്രവര്‍ത്തനമാണ് തന്റെ ഐഡന്റിറ്റി’ എന്ന് പ്രചാരണത്തിലുടനീളം ആവര്‍ത്തിച്ച രേഖ ഇനി തലസ്ഥാനത്തിന്റെ ഭരണ ചക്രം തിരിക്കും.1992ല്‍ എബിവിപിയിലൂടെയാണ് രേഖ രാഷ്ട്രീയ രംഗത്തേക്ക് ചുവട് വച്ചത്. ഡല്‍ഹി സര്‍വകലാശാലയുടെ കളരിയിലാണ് രാഷ്ട്രീയം പയറ്റി തെളിഞ്ഞത്. 1996 – 97 കാലഘട്ടത്തില്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി. 2007ല്‍ മൂന്ന് തവണ മുന്‍സിപ്പല്‍ കൗണ്‍സിലറായും സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മേയറായും പ്രവര്‍ത്തിച്ചു. നിലവില്‍ ഡല്‍ഹിയില്‍ ബിജെപി മഹിളാ മോര്‍ച്ചയുടെ ജനറല്‍ സെക്രട്ടറിയാണ് രേഖ. ഷാലിമാര്‍ ബാഗില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിയെയും കോണ്‍ഗ്രസിന്റെ പ്രവീണ്‍ കുമാര്‍ ജെയിനിനെയും പിന്തള്ളി 29,000 വോട്ടുകള്‍ക്കാണ് രേഖ ഗുപ്ത വിജയിച്ചത്

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....