വെള്ളത്തലയൻ പരുന്ത് ഇനി അമേരിക്കയുടെ ദേശീയപക്ഷി

വെള്ളത്തലയൻ പരുന്ത് ഇനി അമേരിക്കയുടെ ദേശീയപക്ഷി. തീരുമാനത്തിന് ഔദ്യോഗിക രൂപം നല്‍കുന്ന പ്രഖ്യാപനത്തില്‍ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവെച്ചു.വടക്കേ അമേരിക്കയിലാണ് ബാല്‍ഡ് ഈഗിളിനെ കണ്ടുവരുന്നത്. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഈ പക്ഷിക്ക് അമേരിക്കയുടെ ചരിത്രവുമായി 240 വർഷത്തെ അഗാധബന്ധമുണ്ട്. വടക്കേ അമേരിക്ക, കാനഡ, അലാസ്‌ക, വടക്കൻ മെക്‌സിക്കോ എന്നിവിടങ്ങളില്‍ ഇതിനെ കാണാം.മഞ്ഞ കൊക്ക്, തവിട്ട് നിറമുള്ള ശരീരം, വെള്ളത്തൂവലുകള്‍ നിറഞ്ഞ തലഭാഗം തുടങ്ങി ആകർഷകമായ പ്രത്യേകതകളുള്ള പക്ഷിയാണിത്. 240 വർഷത്തിലേറെയായി യുഎസ് ചിഹ്നങ്ങളില്‍ ഉണ്ട്. 1782 മുതല്‍ ഇത് യുഎസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഗ്രേറ്റ് സീലില്‍ ഇടംപിടിച്ചിരുന്നു. അതേ വർഷം തന്നെ കോണ്‍ഗ്രസ് ദേശീയ ചിഹ്നമായി ബാല്‍ഡ് ഈഗിളിനെ തിരഞ്ഞെടുത്തുഔദ്യോഗിക രേഖകള്‍, പ്രസിഡന്റിന്റെ പതാക, സൈനിക ചിഹ്നം, യുഎസ് കറൻസി എന്നിവയില്‍ ഇവയുടെ ചിത്രം ഉപയോഗിക്കുന്നുണ്ട്.ബാല്‍ഡ് ഈഗിളിനെ ദേശീയ പക്ഷിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കാലങ്ങളായി ഉയർന്നിരുന്നു. പക്ഷെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരുന്നില്ല. ഇതാണ് ഇപ്പോള്‍ പരിഹരിക്കപ്പെട്ടിരിക്കുന്നത്.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...