പാര്‍ലമെൻ്റ്  ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് തുടങ്ങും. അദാനി വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വലിയ പ്രതിഷേധം ഉയര്‍ത്താനാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

ഊര്‍ജ്ജ പദ്ധതി സ്വന്തമാക്കാന്‍ അദാനി ഇന്ത്യന്‍ ഉദ്യാഗസ്ഥര്‍ക്ക് കോഴ നല്‍കി എന്നതില്‍ ചര്‍ച്ചയാവശ്യപ്പെട്ട് ലോക്‌സഭയില്‍ കോണ്‍ഗ്രസ് അടിയന്തിര പ്രമേയ നോട്ടീസ് നല്‍കും. രാവിലെ പത്തുമണിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഇന്‍ഡ്യ സഖ്യത്തിന്റെ യോഗം വിളിച്ചിട്ടുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി ഉള്‍പ്പെടെ കഴിഞ്ഞ സമ്മേളന കാലത്തിന് ശേഷം അന്തരിച്ച അംഗങ്ങള്‍ക്കും മുന്‍ അംഗങ്ങള്‍ക്കും അനുശോചനം രേഖപ്പെടുത്തിയ ശേഷമായിരിക്കും ലോക്‌സഭാ നടപടികള്‍ ഇന്ന് ആരംഭിക്കുക. യെച്ചൂരിക്ക് അനുശോചനം രേഖപ്പെടുത്തി രാജ്യസഭ ഇന്ന് പിരിയും.

വഖഫ് ബില്‍ ഈ സമ്മേളനത്തില്‍ തന്നെ പാസാക്കാനാണ് സര്‍ക്കാരിന്റെ ആലോചന. വഖഫ് ബില്‍ നിലവില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെയാണ്. ജെപിസിയുടെ കാലാവധി നീട്ടണമെന്നാണ് പ്രതിപക്ഷ ആവശ്യം. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലും ഈ സമ്മേളനത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.

Leave a Reply

spot_img

Related articles

ഐപിഎസ് പ്രൊബേഷണറി ഓഫീസർ വാഹനാപകടത്തിൽ മരിച്ചു

ആദ്യ പോസ്റ്റിംഗിനായി പോവുകയായിരുന്ന ഐപിഎസ് പ്രൊബേഷണറി ഓഫീസർ വാഹനാപകടത്തിൽ മരിച്ചു. മധ്യപ്രദേശ് സ്വദേശിയും 2023 കർണാടക കേഡർ ഉദ്യോഗസ്ഥനുമായ ഹർഷ് ബർധൻ ആണ് മരിച്ചത്....

പ്രധാനമന്ത്രിയുമായി നേരിട്ട് വികസിത് ഭാരത് ആശയങ്ങൾ പങ്കുവെക്കാൻ യുവാക്കൾക്ക് അവസരം

നാഷണൽ യൂത്ത് ഫെസ്റ്റിവലിൻ്റെ ഭാഗമായി ന്യൂഡൽ ഹിയിലെ ഭാരത് മണ്ഡപത്തിൽ നടത്തുന്ന വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗിൻറെ ഭാഗമായി പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനും...

ആകാശ് മോഹനായുളള തിരച്ചിൽ ഋഷികേശില്‍ പുരോഗമിക്കുന്നു

ഉത്തരാഖണ്ഡ് ഋഷികേശില്‍ ഗംഗാനദിയിലെ റിവര്‍ റാഫ്റ്റിംഗിനിടെ (നവംബര്‍ 29 ന്) കാണാതായ പത്തനംതിട്ട കോന്നി സ്വദേശി ആകാശ് മോഹനെ കണ്ടെത്തുന്നതിനായുളള തിരച്ചിൽ കഴിഞ്ഞദിവസം പുലര്‍ച്ചെമുതല്‍...

നാട്ടില്‍ ഉപയോഗിക്കുന്ന ബി.എസ്.എന്‍.എല്‍. സിം ഇനി യു.എ.ഇ.യിലും ഉപയോഗിക്കാം

നാട്ടില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബി.എസ്.എന്‍.എല്‍. സിം കാര്‍ഡ് ഇനി യു.എ.ഇ.യിലും ഉപയോഗിക്കാം, പുതിയ പദ്ധതിയുമായി ബി.എസ്.എന്‍.എല്‍. അതിനായി പ്രത്യേക റീചാര്‍ജ് മാത്രം ചെയ്ത് ഉപയോഗിക്കാവുന്ന സംവിധാനം...