വത്തിക്കാനില്‍ നടന്ന ലോക സര്‍വമത സമ്മേളനം സമാപിച്ചു

ശിവഗിരി മഠത്തിന്‍റെ ആഭിമുഖ്യത്തില്‍ വത്തിക്കാനില്‍ നടന്ന ലോക സര്‍വമത സമ്മേളനം റോമില്‍ അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് ബസലിക്കയില്‍ സമാപിച്ചു.സമാധാനത്തിന്‍റെയും സഹിഷ്ണുതയുടെയും അദൈ്വതത്തിന്‍റെയും പ്രചാരകരായ ശ്രീനാരായണ ഗുരുദേവന്‍റെയും വിശുദ്ധ ഫ്രാന്‍സ് മാര്‍പാപ്പയുടെയും അനുയായികള്‍ക്ക് വത്തിക്കാനിലെ അസീസിയില്‍ സമ്മേളിക്കാന്‍ സാധിച്ചത് നിയോഗമോയി കരുതുന്നുവെന്ന് ശിവഗിരി മഠം പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.

എല്ലാവരും എല്ലാ മതസിദ്ധാന്തങ്ങളം പഠിച്ചറിയണമെന്ന ശ്രീനാരായണ ഗുരുവിന്‍റെ ഉപദേശം പ്രാവര്‍ത്തികമാക്കാന്‍ എല്ലാവരും മുന്നോട്ടു വരണമെന്ന് സമാപന സന്ദേശത്തില്‍ അദ്ദേഹം ആഹ്വാനം ചെയ്തു.വത്തിക്കാന്‍ സര്‍വമത സമ്മേളനത്തിലെ തീരുമാനപ്രകാരം ശിവഗിരിയില്‍ സര്‍വമത ആരാധനാലയം നിലവില്‍ വരും. ശിവഗിരിയില്‍ നിര്‍മിക്കുന്ന സര്‍വമത ആരാധനാ കേന്ദ്രത്തിന്‍റെ മാതൃക ലോക സര്‍വമത സമ്മേളനത്തിന്‍റെ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് സമര്‍പ്പിച്ചു.ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് പൊളിറ്റിക്കല്‍ അഫയേഴ്സ് കമ്മിറ്റി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഫ്രാന്‍സിസ് മാ ര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി, കുശലാന്വേഷണങ്ങള്‍ക്കു ശേഷം സ്നേഹോപഹാരമായി മാര്‍പാപ്പയ്ക്ക് പുസ്തകവും സമ്മാനിച്ചു.

അസീസി ബസലിക്ക സെമിനാര്‍ ഹാളില്‍ നടന്ന സമാപന സമ്മേളനം ഇതേ ബസലിക്കയിലെ ഫാ. ജൂലിയോ ഉദ്ഘാടനം ചെയ്തു. സ്വാമി ശുഭാംഗാനന്ദ അധ്യക്ഷത വഹിച്ചു. ചാണ്ടി ഉമ്മന്‍ എംഎല്‍എ ആമുഖ പ്രഭാഷണം നടത്തി. സ്വാമി ഋതംഭരാനന്ദ, സ്വാമി വീരേശ്വരാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ധര്‍മചൈതന്യ, സ്വാമി ഹംസതീര്‍ഥ, ഫ്രാന്‍സിസ് ബസലിക്കയിലെ ഫാ. ഫിലിപ്പ് എന്നിവരും പ്രസംഗിച്ചു.

Leave a Reply

spot_img

Related articles

ഷാർജ സഫാരി മാളിൽ പുസ്തകംവിസ്മയവുമായി Z4 ബുക്‌സ് 

ഇഷ്ടമുള്ള പുസ്തകങ്ങൾ വാങ്ങുക എന്നത് മലയാളികളായ പ്രവാസികളെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യമാണ്. നാട്ടിൽ അവധിക്ക് പോകുമ്പോളോ, ഷാർജ പുസ്തകമേള വരുമ്പോളോ ഒക്കെയാണ് പ്രിയപ്പെട്ട പുസ്തകങ്ങൾ...

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികൾ മരിച്ചു

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികൾ മരിച്ചു.നടവയൽ സ്വദേശി ടീന, അമ്പലവയൽ സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും വിവാഹം ജൂണിൽ നടക്കാനിരിക്കുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന...

യുഎസിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച്‌ ഡൊണാള്‍ഡ് ട്രംപ്

ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കുളള യുഎസിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയ്ക്ക് മേല്‍ 26 ശതമാനവും ചൈനയ്ക്ക് 34...

അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ഇന്ന് വൈറ്റ് ഹൗസില്‍ നടക്കും

അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ഇന്ന് വൈറ്റ് ഹൗസില്‍ നടക്കും.ബുധനാഴ്ച്ച പ്രാദേശിക സമയം വൈകീട്ട് 4 മണിക്ക് (ഇന്ത്യൻ സമയം വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരക്ക്)...