തീരമണഞ്ഞത് ലോകത്തിലെ വമ്പൻ ചരക്കുകപ്പലുകൾ; ഖജനാവിലെത്തിയത് 7.4 കോടി

ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ നിർണായക നേട്ടങ്ങൾ സ്വന്തമാക്കി വിഴിഞ്ഞം തുറമുഖം. ഇന്നലെ രാത്രിയോടെ ഒരു ലക്ഷം TEU (20 അടി നീളമുള്ള കണ്ടെയ്നറിനെയാണ് ഒരു TEU ആയി കണക്കാക്കുന്നത്) കൈകാര്യം ചെയ്ത തുറമുഖമെന്ന നാഴികക്കല്ലും വിഴിഞ്ഞം പിന്നിട്ടുവെന്ന് സംസ്ഥാന വകുപ്പ് മന്ത്രി വിഎൻ വാസവൻ. ട്രയൽ റൺ ആരംഭിച്ച് നാലുമാസം പിന്നിട്ടതോടെ ഒന്നിനുപിന്നാലെ ഒന്നായി വമ്പൻ ചരക്കുകപ്പലുകളാണ് വിഴിഞ്ഞത്തെത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചരക്ക് കപ്പലുകളുടെ ശ്രേണിയിൽപെടുന്ന അന്ന, വിവിയാന എന്നീ കപ്പലുകളും ഇക്കൂട്ടത്തിലുണ്ട്.നവംബർ 9 വരെയുള്ള കണക്കനുസരിച്ച് 46 കപ്പലുകളാണ് കേരളത്തിന്റെ തീരമണഞ്ഞത്. ജൂലൈയിൽ 3 ഉം സെപ്റ്റംബറിൽ 12 ഉം ഒക്ടോബറിൽ 23 ഉം നവംബറിൽ ഇതുവരെ 8 കപ്പലുകളുമാണ് എത്തിയത്. ആകെ 1,00807 TEU തുറമുഖം കൈകാര്യം ചെയ്തുകഴിഞ്ഞു.അടുത്ത ഏപ്രിലോടെ മാത്രം ലക്ഷ്യം വച്ചിരുന്ന ചരക്കുനീക്കം ചുരുങ്ങിയ മാസങ്ങൾകൊണ്ട്‌ പൂർത്തിയാക്കാനായി. 7.4 കോടി രൂപയുടെ വരുമാനമാണ് ജിഎസ്ടി ഇനത്തിൽ സർക്കാരിന്റെ ഖജനാവിലെത്തിയത്. വിഴിഞ്ഞം ഇന്ത്യയുടെ സുവർണ തീരമായി മാറുകയാണ്.തുറമുഖം കേരളത്തിന്റെ വികസനചരിത്രത്തിൽ പുതുയുഗം കുറിക്കുമെന്നും മന്ത്രി പറഞ്ഞു

Leave a Reply

spot_img

Related articles

മെസിയുടെ കേരള സന്ദര്‍ശനം: കായികവകുപ്പിന്‍റെ റിപ്പോര്‍ട്ട് മന്ത്രിസഭ പരിഗണിക്കും

ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയെയും അർജന്റൈൻ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പ്രചാരണം നടത്തുകയും, ഒടുവില്‍ എത്തിക്കുമെന്നു പറഞ്ഞവർ കൈമലർത്തിയതുമായ സംഭവത്തില്‍ കായിക വകുപ്പ് തയാറാക്കിയ റിപ്പോർട്ട്...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; മഴ വീണ്ടും കനക്കുന്നു

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ഫലമായി സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു.വടക്കന്‍ കേരളത്തിലാണ് മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യത. ഇതിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍, കാസര്‍കോട്...

ലഹരി കേസില്‍‌ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

ലഹരി കേസിൽ കാസർഗോഡ് അറസ്റ്റിലായ പെരുമ്പാവൂർ വലിയകുളം യൂണിറ്റിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഹുസൈൻ കെ എച്ചിനെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി യൂത്ത്...

മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് പിണറായി വിജയൻ

ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വിവാദങ്ങളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങൾ...