ആലപ്പുഴ തുറവൂർ മഹാക്ഷേത്രത്തിൻ്റെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. ക്ഷേത്രക്കുളത്തിന് കിഴക്കു ഭാഗത്ത് ദേശീയപാതയോടു ചേർന്നുള്ള കാണിക്കവഞ്ചിയാണ് കുത്തിത്തുറന്നത്.വ്യാഴാഴ്ച രാവിലെ തുറവൂർ സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവർമാരാണ് സംഭവം ആദ്യം കണ്ടത്. പൂട്ട് പൊളിച്ച നിലയിലായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ വരുന്ന ഈ ക്ഷേത്രത്തിൽ രണ്ടു മാസത്തിലൊരിക്കൽ കാണിക്കവഞ്ചി പൊട്ടിച്ചാൽ നാലുമുതൽ അഞ്ചുലക്ഷംവരെ വരുമാനം കിട്ടാറുണ്ട്.

