പൊന്നാനി പെരുമ്പടപ്പിലെ പ്രശസ്തമായ കാട്ടുമാടം മനയില്‍ മോഷണം.
പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും മോഷ്ടാവ് കവര്‍ന്നു.
പെരുമ്പടപ്പ് പൊലീസ് അന്വേഷണം തുടങ്ങി.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാട്ടുമാടം മനയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് മോഷണം നടന്നത്.
മനയുടെ മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് പുരാതന വിഗ്രഹങ്ങള്‍ കവര്‍ന്നു.
ഏറെ പഴക്കമുള്ള വിഗ്രഹങ്ങളാണിത്.
വിഗ്രഹങ്ങളില്‍ ചാര്‍ത്തിയ പത്തു പവനോളം സ്വര്‍ണാഭരണങ്ങളും കവർന്നിട്ടുണ്ട്.
പൂമുഖത്ത് സ്ഥാപിച്ചിരുന്ന ഭണ്ഡാരവും കുത്തിത്തുറന്നു.
കവര്‍ച്ചയ്ക്ക് ശേഷം ഉപേക്ഷിക്കപ്പെട്ട നിലയില്‍ മനക്ക് സമീപത്തു നിന്ന് ഭണ്ഡാരം കണ്ടെത്തി.
കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയാണ് കവര്‍ച്ച നടന്ന വിവരം മനയിലുള്ളവര്‍ അറിയുന്നത്.
പിന്നാലെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പെരുമ്പടപ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.