മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വാര്‍ത്തകള്‍ ശരിയായി റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യണം എന്നതാണ്. അക്ഷരത്തെറ്റുകളോ വ്യാകരണപ്പിശകോപോലും തിരുത്താനുള്ള സാവകാശം ഇല്ലാതെയാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രേക്കിങ് ന്യൂസ് സംസ്‌കാരം മാധ്യമങ്ങളെ കൂപ്പുകുത്തിക്കുന്നുണ്ടോ എന്ന കാര്യം മാധ്യമങ്ങള്‍ പരിശോധിക്കണം- മുഖ്യമന്ത്രി പറഞ്ഞു

ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് ആദ്യ മൂന്ന് തൂണുകളെക്കാള്‍ നാലാം തൂണായ മാധ്യമങ്ങള്‍ക്ക് കഴിയണം. സമൂഹത്തെ പുനര്‍നിര്‍മിക്കാന്‍ കഴിയുന്നതും മാധ്യമങ്ങള്‍ക്കാണ്. പത്രപ്രവര്‍ത്തനം സേവനമാണെന്നാണ് ഗാന്ധിജി പറഞ്ഞത്. ഓരോ വാര്‍ത്തയേയും മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും എത്രത്തോളം ആഴത്തിലാണ് സമീപിക്കുന്നതെന്ന് പരിശോധിക്കണം. വാര്‍ത്തയുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നുണ്ടോ എന്നും വെറും കേട്ടെഴുത്ത് മാത്രമാക്കി പത്രപ്രവര്‍ത്തനം ചുരുങ്ങുന്നുണ്ടോ എന്നും വിലയിരുത്തണം. തങ്ങള്‍ വിമര്‍ശനാതീതരാണ് എന്ന ചിന്ത മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ വളരുന്നുണ്ടോ എന്നത് വിലയിരുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ചില വിമര്‍ശനങ്ങളെ വേട്ടയാടലുകളായി ചിത്രീകരിക്കാനുള്ള വ്യഗ്രതയുണ്ട്. എന്നാല്‍, യഥാര്‍ത്ഥ വേട്ടയാടലുകളെ കാണാതെ തിമിരം ബാധിച്ച രീതിയില്‍ ഇരിക്കുന്നുണ്ടോ എന്നും പരിശോധിക്കണം. ആരെ വിമര്‍ശിച്ചാലും തങ്ങള്‍ വിമര്‍ശിക്കപ്പെടുന്നില്ല എന്നും ആരെ വേട്ടയാടിയാലും തങ്ങള്‍ വേട്ടയാടപ്പെടുന്നില്ല എന്നുമുള്ള സങ്കുചിതമായ നിലപാടിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ കൂപ്പുകുത്തുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ പാലാരിവട്ടം റെനൈ കൊളോസിയത്തിൽ പ്രതിനിധി സമ്മേളനം വ്യവസായമന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എം വി വിനീത അധ്യക്ഷയായി.
പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ, ഹൈബി ഈഡൻ എംപി, കെ വി തോമസ്‌, എ എൻ രാധാകൃഷ്‌ണൻ, മീഡിയ അക്കാദമി ചെയർമാൻ ആർ എസ്‌ ബാബു, എം ഷജിൽകുമാർ, ആർ ഗോപകുമാർ എന്നിവർ സംസാരിച്ചു.യൂണിയൻ ജനറൽ സെക്രട്ടറി ആർ കിരൺബാബു പ്രവർത്തനറിപ്പോർട്ടും സംസ്ഥാന ട്രഷഷറർ സുരേഷ്‌ വെള്ളിമംഗലം കണക്കും അവതരിപ്പിച്ചു. തുടർന്ന്‌ പൊതു ചർച്ച ആരംഭിച്ചു.

ഇന്നലെ ഉച്ചക്കുശേഷം ചേർന്ന പൊതുസമ്മേളനം തദ്ദേശ സ്വയംഭരണമന്ത്രി എം ബി രാജേഷ്‌ ഉദ്‌ഘാടനം ചെയ്‌തു.വൈകിട്ട് ചേർന്ന സാംസ്കാരിക സമ്മേളനം കൃഷിമന്ത്രി പി പ്രസാദ് ഉദ്‌ഘാടനം ചെയ്‌തു. കെ സി വേണുഗോപാൽ എംപി, സംവിധായകൻ വിനയൻ എന്നിവർ സംസാരിച്ചു. പ്രൊഫ. എം കെ സാനു, മുതിർന്ന മാധ്യമപ്രവർത്തകൻ പി രാജൻ എന്നിവരെ ആദരിച്ചു. തുടർന്ന് രാജേഷ്‌ ചേർത്തലയും സംഘവും സംഗീതപരിപാടി അവതരിപ്പിച്ചു.ഇന്ന് ഉച്ചകഴിഞ്ഞ് സമ്മേളനത്തിന് തിരശ്ശീല വീഴും.സമാപനസമ്മേളനം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.തുടർന്ന് ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...