സ്കൂള്‍ പരീക്ഷകളുടെ ഗ്രേഡിങ് രീതിയില്‍ മാറ്റം വരുന്നു

സ്കൂള്‍ പരീക്ഷകളുടെ ഗ്രേഡിങ് രീതിയില്‍ മാറ്റം വരുന്നു. പരീക്ഷകളില്‍ നിരന്തര മൂല്യനിർണയത്തിനായി എസ്.സി.ഇ.ആർ.ടി സമർപ്പിച്ച മാർഗരേഖയിലാണ് ഇതിനുള്ള നിർദേശം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നിലവില്‍ 75 മുതല്‍ 100 ശതമാനം മാർക്ക് വരെ നേടുന്നവരെ ഏറ്റവും മികവുള്ളവരെന്ന് രേഖപ്പെടുത്തുന്ന ഔട്ട്സ്റ്റാൻഡിങ് (എ ഗ്രേഡ്) വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത്. പുതിയ രീതി പ്രകാരം 80 ശതമാനം മുതല്‍ 100 ശതമാനം മാർക്ക് വരെയുള്ളവരെയാണ് ഔട്ട്സ്റ്റാൻഡിങ് വിഭാഗത്തില്‍ പരിഗണിക്കുക. നിലവില്‍ 60 മുതല്‍ 74 വരെ ശതമാനം മാർക്കുള്ളവരെ വെരി ഗുഡ് (ബി) ഗ്രേഡിലാണ് പരിഗണിക്കുന്നത്. പുതിയ രീതിയില്‍ 60 മുതല്‍ 79 ശതമാനം വരെ മാർക്കുള്ളവരായിരിക്കും ‘ബി’ ഗ്രേഡില്‍ ഉള്‍പ്പെടുക. 45 മുതല്‍ 59 ശതമാനം വരെയുള്ളവർ നിലവില്‍ ഗുഡ് (സി ഗ്രേഡ്) വിഭാഗത്തിലുള്ളത് ഇനി മുതല്‍ 40 മുതല്‍ 59 ശതമാനം വരെ സി ഗ്രേഡില്‍ ഉള്‍പ്പെടുത്താനാണ് നിർദേശം. 33 മുതല്‍ 44 ശതമാനം വരെ മാർക്കുള്ളവരെയാണ് നിലവില്‍ ഡി ഗ്രേഡില്‍ (സാറ്റിസ്ഫാക്ടറി) പരിഗണിക്കുന്നത്. ഇത് 30 മുതല്‍ 39 വരെ ശതമാനം മാർക്കുള്ളവരെയാക്കാനാണ് നിർദേശം. പൂജ്യം 32 ശതമാനം വരെ മാർക്കുള്ളവരാണ് നിലവില്‍ ഇ ഗ്രേഡിലെങ്കില്‍ (നീഡ് ഇംപ്രൂവ്മെന്‍റ്) പൂജ്യം മുതല്‍ 29 ശതമാനം വരെ മാർക്കുള്ളവരെയാണ് പുതിയതില്‍ ഇ ഗ്രേഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈ വർഷം മുതല്‍ എട്ടാം ക്ലാസ് വാർഷിക പരീക്ഷയില്‍ എഴുത്തുപരീക്ഷയില്‍ ഓരോ വിഷയത്തിനും മിനിമം 30 ശതമാനം സ്കോർ (40 മാർക്കിന്‍റെ എഴുത്തുപരീക്ഷയില്‍ 12ഉം 20 സ്കോറിന്‍റെ പരീക്ഷയില്‍ ആറും മാർക്ക്) ലഭിക്കാത്ത കുട്ടികള്‍ക്ക് പഠന പിന്തുണ ഉറപ്പാക്കണമെന്നും മാർഗരേഖ നിർദേശിക്കുന്നു. പഠന പിന്തുണ ഉറപ്പാക്കിയശേഷം വീണ്ടും പരീക്ഷ നടത്തി പ്രകടനം വിലയിരുത്തിയശേഷം ഒൻപതാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കാമെന്നും രേഖയില്‍ പറയുന്നു.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...