അരികിലുണ്ട് ആശ്രയം; മന്ത്രി എം.ബി. രാജേഷ് ലോഗോ പ്രകാശനം ചെയ്തു

ഗുരുതര രോഗങ്ങളാല്‍ പ്രയാസമനുഭവിക്കുന്നവര്‍ക്കും കിടപ്പുരോഗികളായവര്‍ക്കും പരിചരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന കേരള കെയര്‍ പദ്ധതിയുടെ ‘അരികിലുണ്ട് ആശ്രയം’ ലോഗോ പ്രകാശനം തദ്ദേശസ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വ്വഹിച്ചു.

തൃശ്ശൂര്‍ കിലയില്‍ കോര്‍പ്പറേഷന്‍ മേയര്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്മാര്‍, നഗരസഭ ചെയര്‍ പേഴ്‌സണ്‍മാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാര്‍ എന്നിവരുമായി മന്ത്രി എം.ബി. രാജേഷ് നടത്തുന്ന മുഖാമുഖം പരിപാടിയിലാണ് കേരള കെയര്‍ ‘അരികിലുണ്ട് ആശ്രയം’ ലോഗോ പ്രകാശനം ചെയ്തത്. ‘ജനകീയാസൂത്രണവും പ്രാദേശീയ സര്‍ക്കാരും’, ‘നവകേരള സൃഷ്ടിയും പ്രാദേശീയ സര്‍ക്കാരും’, ‘ഗ്രാമപഞ്ചായത്തുകള്‍ നല്‍കുന്ന സേവനങ്ങളും അവയുടെ നിബന്ധനകളും’, ‘നഗരസഭകളും സുസ്ഥിര വികസനവും’ എന്നീ പുസ്തകങ്ങളും മന്ത്രി എം.ബി. രാജേഷ് പ്രകാശനം ചെയ്തു.

പാലിയേറ്റീവ് കെയറിലെ വളണ്ടിയര്‍മാര്‍, സന്നദ്ധ സംഘടനകള്‍, പാലിയേറ്റീവ് കെയര്‍ യൂണിറ്റിലെ പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, രോഗികള്‍ എവരെയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് സിംഗിള്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്ന സംവിധാനമാണ് കേരള കെയര്‍ പ്ലാറ്റ്‌ഫോം. കേരള കെയറില്‍ ഇതിനകം തന്നെ 45,000 വളണ്ടിയര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ചടങ്ങില്‍ കില ഡയറക്ടര്‍ ജനറല്‍ എ. നിസാമുദ്ദീന്‍ സ്വാഗതം പറഞ്ഞു. എല്‍എസ്ജിഡി സെക്രട്ടറി ടി.വി അനുപമ, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, അസിസ്റ്റന്റ് കളക്ടര്‍ സ്വാതി മോഹന്‍ റാത്തോഡ്, ചീഫ് ടൗണ്‍ പ്ലാനര്‍ ഷിജി ചന്ദ്രന്‍, ചീഫ് എന്‍ജിനീയര്‍ കെ.ജി സന്ദീപ്, കില രജിസ്ട്രാര്‍ കെ.ആര്‍ സുമേഷ്, കില അര്‍ബന്‍ ചെയര്‍ പ്രൊഫ. ഡോ. അജിത് കാളിയത് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...