അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ല

അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ശേഷം പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു. വൃക്കയുടെ പ്രവർത്തനം ക്രമേണ സാധാരണ നിലയിലേക്ക് വരുന്നുണ്ടെങ്കിലും ഇടക്കിടെയുണ്ടാകുന്ന രക്തസമ്മർദ വ്യതിയാനം ആരോഗ്യനിലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് പി.ഡി.പി നേതാക്കള്‍ പറഞ്ഞു. ചില സമയങ്ങളില്‍ രക്തസമ്മർദം ക്രമാതീതമായി കുറഞ്ഞ് ബോധം നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടാകുന്നുണ്ട്. ഡയബറ്റിക് ന്യൂറോപ്പതി മൂലം ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥക്കുണ്ടായ തകരാറുകള്‍ ശരീരത്തെ ബാധിക്കുന്നുണ്ട്. ഭാര്യ സൂഫിയ മഅ്ദനി, മകൻ അഡ്വ. സലാഹുദ്ദീൻ അയ്യൂബി, ബന്ധു പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് എന്നിവർ ആശുപത്രിയിലുണ്ട്. പൂർണമായ ആരോഗ്യത്തിലേക്ക് തിരിച്ചെത്താൻ പ്രാർഥനകള്‍ തുടരണമെന്ന് കുടുംബം അഭ്യർഥിച്ചു.

Leave a Reply

spot_img

Related articles

വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

എറണാകുളം കടമറ്റത്ത് ദേശീയപാതയില്‍ ഇന്ന് രാവിലെ സംഭവിച്ച വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കോലഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് എതിര്‍ ദിശയില്‍ നിന്നെത്തിയ...

കാല് തെറ്റി കിണറ്റിൽ വീണ യുവതിയെ അഗ്നിരക്ഷാസംഘം രക്ഷപെടുത്തി

കാല് തെറ്റി കിണറ്റിൽ വീണ യുവതിയെ അഗ്നിരക്ഷാസംഘം രക്ഷപെടുത്തി.കോട്ടയം കളത്തിപ്പടി പൊൻപള്ളി യിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചര യോടെയായിരുന്നു സംഭവം. പൊൻപള്ളി വട്ടിത്തിൽ വീട്ടിൽ...

മാവോയിസ്റ്റ് നേതാവ് രൂപേഷ് നിരാഹാര സമരം അവസാനിപ്പിച്ചു

മാവോയിസ്റ്റ് നേതാവ് രൂപേഷ് നിരാഹാര സമരം അവസാനിപ്പിച്ചു.മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ ഇടപെടലിനെ തുടർന്നാണ് നടപടി. രൂപേഷിൻന്റെ പുസ്‌തകം പ്രസിദ്ധീകരിക്കാനുള്ള നടപടികൾ വേഗത്തിലാക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് കുടുംബത്തിന്...

കോഴിക്കോട് കോര്‍പറേഷന്‍ സൂപ്രണ്ടിങ് എന്‍ജിനീയറുടെ ഓഫിസിലും വീടുകളിലും വിജിലന്‍സ് റെയ്ഡ്

ഇന്നു വിരമിക്കാനിരിക്കെ കോഴിക്കോട് കോര്‍പറേഷന്‍ സൂപ്രണ്ടിങ് എന്‍ജിനീയറുടെ ഓഫിസിലും വീടുകളിലും വിജിലന്‍സ് റെയ്ഡ്. കോഴിക്കോട്കോർപറേഷനിലെ സൂപ്രണ്ടിംഗ് എൻജിനീയർ ദിലീപ്എംഎസിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിർണായക...