ട്രോളി ബാഗിൽ പണം കടത്തിയെന്ന പരാതിയിൽ തെളിവില്ല: പൊലീസ്

പാലക്കാട് കോൺഗ്രസുകാർ ഹോട്ടലിലേക്ക് ട്രോളി ബാഗിൽ പണം കടത്തിയെന്ന പരാതിയിൽ തെളിവില്ലെന്ന് പൊലീസ്. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. പാലക്കാട് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിലേക്ക് പണം കടത്തിയെന്നാണ് സിപിഎമ്മും ബിജെപിയും ആരോപിച്ചത്. തുടർന്ന് ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തുകയായിരുന്നു.ട്രോളി ബാഗിൽ പണം കടത്തിയതിനു തെളിവു ലഭിച്ചില്ലെന്നും തുടരന്വേഷണത്തിന് സാധ്യതയില്ലെന്നും ഡിവൈഎസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു. നീല ട്രോളി ബാഗിൽ പണം കടത്തിയെന്നത് പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വിവാദമായിരുന്നു. ചില കോൺഗ്രസ് നേതാക്കൾ പെട്ടിയുമായി നീങ്ങുന്ന ദൃശ്യം സിപിഎം പുറത്തുവിട്ടു. പിന്നാലേ കലക്ട്‌ടർക്കും എസ്‌പിക്കും സിപിഎം പരാതി നൽകി.

Leave a Reply

spot_img

Related articles

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം),...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്ഡ്

മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ...

വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ല; എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും.വഴിവിട്ട ഒരു...

എം എം മണിയുടെ ആരോഗ്യനില തൃപ്‌തികരം

സിപിഎം പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്‌തികരം. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ്...