പോളിങ്ങില്‍ വീഴ്ച്ചയുണ്ടായിട്ടില്ല’; തിരഞ്ഞെടുപ്പ് കമ്മീഷന്‍

‘പോളിങ്ങില്‍ വീഴ്ച്ചയുണ്ടായിട്ടില്ല’; മുന്നണികളുടെ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍

സംസ്ഥാനത്ത് പോളിങ്ങില്‍ വീഴ്ച്ചയുണ്ടായെന്ന പ്രതിപക്ഷ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍.

95% ബൂത്തുകളിലും ആറ് മണിക്ക് മുന്‍പ് പോളിങ് പൂര്‍ത്തിയാക്കിയിരുന്നുവെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ പറഞ്ഞു.

ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച്ച സംഭവിച്ചിട്ടില്ല. ബീപ്പ് ശബ്ദം വൈകിയെന്ന ആരോപണം പരിശോധിക്കും. പോളിങ് ശതമാനം കുറഞ്ഞതില്‍ അസ്വാഭാവികത ഇല്ലെന്നും സജ്ഞയ് കൗള്‍ ഐഎഎസ് പറഞ്ഞു.

2019ല്‍ നിന്ന് അഞ്ച് ശതമാനത്തിലേറെ കുറവ് പോളിങ്ങാണ് ഇത്തവണ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പോളിങ് കുറഞ്ഞതിന് കാരണം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന പ്രതിപക്ഷ ആരോപണം പൂര്‍ണമായും തള്ളിക്കളയുകയാണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സജ്ഞയ് കൗള്‍.

വടകര മണ്ഡലത്തില്‍ മാത്രമാണ് പോളിങ് നീണ്ടുപോയതെന്നും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച ഉണ്ടായിട്ടില്ലെന്നും സജ്ഞയ് കൗള്‍ പറഞ്ഞു.

കള്ളവോട്ട് പരാതി കാരണം ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് കൂടുതല്‍ സമയമെടുത്തിട്ടുണ്ടാകാം. താരതമ്യേന കുറവ് വോട്ടിങ് യന്ത്രങ്ങള്‍ മാത്രമാണ് ഇത്തവണ തകരാറിലായത്. വോട്ടിങ് യന്ത്രങ്ങള്‍ മാറ്റി സ്ഥാപിക്കുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ല.

ബീപ് ശബ്ദം കേള്‍ക്കാന്‍ വൈകിയെന്ന പരാതി ഇതുവരെ ലഭിച്ചിട്ടില്ല. ചൂടുള്ള കാലവസ്ഥയും പോളിങ് ശതമാനം കുറയാന്‍ കാരണമായിട്ടുണ്ടെന്നും ഇത്തവണത്തെ പോളിങ്ങില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംതൃപ്തരാണെന്നും സജ്ഞയ് കൗള്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യത

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യതയേറി.ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെട്ട രാഘവലുവിനും അശോക് ധാവ്ളയ്ക്കു മതിയായ പിന്തുണയില്ലാതായതോടെയാണിത്. ബേബിയുടെ സീനിയോരിറ്റിയും, ദേശീയതലത്തിലെ പ്രവര്‍ത്തന മികവും ഘടകമാകും....

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ചേര്‍ത്തലയിൽ

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചേര്‍ത്തലയിൽ.രാജീവ് ചന്ദ്രശേഖരൻ ബി ജെ പി അധ്യക്ഷനായ ശേഷമുള്ള ആദ്യ യോഗമാണിത്.എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ...

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസ്; മധുരയില്‍ കൊടി ഉയര്‍ന്നു

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസിന് തുടക്കമിട്ടുകൊണ്ട് മധുരയില്‍ കൊടി ഉയര്‍ന്നു. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു ചെങ്കൊടി ഉയര്‍ത്തി. സമ്മേളനത്തില്‍ 800 ലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്....

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് മധുരയില്‍ ഇന്ന് തുടക്കം

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് തമിഴ്നാട്ടിലെ മധുരയില്‍ ഇന്ന് തുടക്കമാകും.രാവിലെ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും.10.30ന് കോടിയേരി ബാലകൃഷ്ണൻ...