തിലക് വര്‍മയുടെ സെഞ്ച്വറിയിൽ മൂന്നാം ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

തിലക് വര്‍മയുടെ സെഞ്ച്വറിയിൽ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയുമായുള്ള മൂന്നാം ടി20യില്‍ തകര്‍പ്പന്‍ ജയം.അവസാന ഓവര്‍വരെ ആവേശം നിറഞ്ഞ കളിയില്‍ 11 റണ്ണിനാണ് ഇന്ത്യയുടെ വിജയം. ഇതോടെ സൂര്യകുമാര്‍ യാദവും സംഘവും 2-1ന് മുന്നിലെത്തി. അവസാന കളി നാളെയാണ്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്ണാണ് അടിച്ചെടുത്തത്. തിലക് 56 പന്തില്‍ 107 റണ്ണുമായി പുറത്താകാതെനിന്നു. മറുപടി ബാറ്റിങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചെങ്കിലും ഏഴിന് 208ല്‍ അവസാനിച്ചു. 17 പന്തില്‍ 54 റണ്ണെടുത്ത മാര്‍ക്കോ ജാന്‍സെനാണ് അവസാന ഘട്ടത്തില്‍ ഇന്ത്യയെ സമ്മര്‍ദത്തിലാക്കിയത്. ഇരുപതാം ഓവറില്‍ ജാന്‍സണെ മടക്കി അര്‍ഷ്ദീപ് സിങ് ജയമൊരുക്കി. അര്‍ഷ്ദീപ് മൂന്ന് വിക്കറ്റെടുത്തു.

മലയാളി താരം സഞ്ജു സാംസണ്‍ ഒരിക്കല്‍ കൂടി ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ തിലക് വര്‍മയും അഭിഷേക് ശര്‍മയും കത്തിക്കയറി. വണ്‍ഡൗണായി ഇറങ്ങിയ തിലക് വര്‍മ ടി20യിലെ ആദ്യ സെഞ്ച്വറി നേടി.

Leave a Reply

spot_img

Related articles

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...

പാലാ നഗരസഭയില്‍ അവിശ്വാസം: സ്വതന്ത്ര മുന്നണിയെ കൈയ്യൊഴിഞ്ഞു; നിര്‍ണായക നീക്കവുമായി യുഡിഎഫ്

ഇന്നവതരിപ്പിക്കപ്പെടുന്ന അവിശ്വാസ പ്രമേയ നീക്കത്തില്‍ യുഡിഎഫ് പിന്തുണയോടെ നഗരസഭ അധ്യക്ഷപദവിയില്‍ എത്തിയ ദിയ ബിനുവിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിര്‍ണായക സന്ദേശം തന്നെയാണ് യുഡിഎഫ് നേതൃത്വം വിപ്പിലൂടെ...

കെ.എസ്.യു-മുഖ്യമന്ത്രി തർക്കം; സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി അലോഷ്യസ്

മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള അസ്വാരസ്യങ്ങൾക്കിടയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി നിർണായക കൂടിക്കാഴ്ച നടത്തി.വിഷയത്തിൽ കെപിസിസി അധ്യക്ഷൻ...