മുകേഷിനെതിരെ മൂന്നാമതും ഗുരുതര ആരോപണം

നടനും എംഎല്‍എയുമായ മുകേഷിനെതിരെ മൂന്നാമതും ഗുരുതര ആരോപണം.

ജൂനിയർ ആർട്ടിസ്റ്റ് സന്ധ്യയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

മുകേഷ് തൻ്റെ സുഹൃത്തായ നടിയുടെ അമ്മയോട് മോശമായി പെരുമാറിയെന്ന് സന്ധ്യ വെളിപ്പെടുത്തി.

വിലാസം കണ്ടുപിടിച്ച് ആരുമില്ലാത്ത സമയത്ത് വീട്ടില്‍ പോയി മോശമായി പെരുമാറിയെന്ന് നടി തന്നോട് പറഞ്ഞുവെന്ന് സന്ധ്യ വ്യക്തമാക്കി.

വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവമെന്നും അവര്‍ അപ്പോള്‍ തന്നെ മുകേഷിനെ ചീത്ത പറഞ്ഞ് ഇറക്കിവിട്ടുവെന്നും സന്ധ്യ പറഞ്ഞു.

ഇതിന് പിന്നാലെ ഈ നടി പിന്നീട് സിനിമാ മേഖല ഉപേക്ഷിച്ചെന്നും സന്ധ്യ കൂട്ടിച്ചേര്‍ത്തു.

കൂടാതെ സിനിമാ മേഖലയിൽ നേരിട്ട കാസ്റ്റിങ് കൌച്ചും നടി തുറന്ന് പറഞ്ഞു.

അഡ്ജസ്റ്റ്‌മെൻ്റിന് തയ്യാറല്ലെങ്കില്‍ വേഷം ലഭിക്കില്ലെന്ന് കാസ്റ്റിങ് ഡയറക്ടര്‍ പറഞ്ഞു.

പ്രശസ്തരാായ കുറെ നായികമാര്‍ ഈ വഴി വന്നവരാണെന്നും.

കോംപ്രമൈസ് ചെയ്തിട്ടാണ് നായികമാര്‍ ഇവിടെ എത്തി നില്‍ക്കുന്നതെന്നും ഇയാൾ ഫോണിലൂടെ തന്നോട് പറഞ്ഞതായും സന്ധ്യ വെളിപ്പെടുത്തി.

അഡ്ജസ്റ്റ്‌മെൻ്റിന് തയ്യാറാണെങ്കില്‍ മാത്രമേ സിനിമയില്‍ നിലനില്‍ക്കാന്‍ കഴിയുള്ളുവെന്ന് വിച്ചു പറഞ്ഞുവെന്നും സന്ധ്യ പറഞ്ഞു.

Leave a Reply

spot_img

Related articles

‘ഉപ്പൻ’ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

നെജു കല്യാണി കഥയും തിരകഥയും സംവിധാനവും ചെയ്യുന്ന നാലാമത്തെ ഷോർട് ഫിലിം ആയ "ഉപ്പൻ " ഇപ്പോൾ യൂട്യൂബിൽ സ്ട്രീമിങ് നടക്കുന്നു.കൊച്ചു പെൺകുട്ടികളെ പോലും...

മലയാള സിനിമയിലെ ഹിറ്റ്മേക്കർ എൻ.ജി.ജോൺ അന്തരിച്ചു

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവും സിനിമാ നിർമാണരംഗത്ത് നിരവധി പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖ ചലച്ചിത്ര നിർമാതാവുമായ എൻ.ജി.ജോൺ (90)...

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

സിനിമാ ഗാനങ്ങളെക്കാൾ ജനകീയമായി മാറിയ ഒരുപിടി സിനിമേതര പ്രണയഗാനങ്ങൾ സമ്മാനിച്ചുകൊണ്ട് മലയാള ഗാന രംഗത്തു കടന്നുവന്ന ഈസ്റ്റ് കോസ്റ്റ് എല്ലാ അർത്ഥത്തിലും പുതിയൊരു സംഗീത...

ഡിറ്റക്ടീവ് കോമഡി ചിത്രവുമായി സാഗർ; അരുൺ ഗോപി നിർമ്മാതാവ്, സൈജുക്കുറുപ്പ് നായകൻ

അരുൺ ഗോപി നിർമ്മിക്കുന്ന രണ്ടാമതു ചിത്രം സാഗർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നു.കനകരാജ്യം , വീകം, തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ ഒരുക്കിയ ഈ ചിത്രം...