മകരവിളക്കിനോട് അനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്രയുടെ തയ്യാറെടുപ്പുകൾ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ പന്തളം വലിയകോയിക്കൽ ശാസ്താ ക്ഷേത്രം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ വിലയിരുത്തി.ജനുവരി 12ന് പന്തളത്ത് തുടങ്ങി 14ന് ശബരിമലയിൽ ഘോഷയാത്ര എത്തും.അടൂർ ഡിവൈഎസ്പി ഘോഷയാത്രയുടെ ചുമതലകൾ നിർവഹിക്കും. തിരുവാഭരണം എടുക്കുന്ന സമയത്തും യാത്രവേളയിലും പോലീസ് സുരക്ഷയുണ്ടാകും. പന്തളം തൂക്കുപാലത്തിൽ പ്രത്യേകം നിരീക്ഷണം ഏർപ്പെടുത്തും. പോലീസ് സ്റ്റേഷൻ അതിർത്തികളിൽ പ്രത്യേക സംഘങ്ങളെ വിന്യസിക്കും.