പൂരം അലങ്കോലമായതിൻ്റെ കാരണം തിരുവമ്പാടി ദേവസ്വത്തിന്റെ സമ്മർദം: കൊച്ചിൻ ദേവസ്വം ബോർഡ് റിപ്പോർട്ട്

തിരുവമ്പാടി ദേവസ്വത്തിനും പൊലീസിനും എതിരെ രൂക്ഷ വിമർശനം ഉയർത്തി കൊച്ചിൻ ദേവസ്വം ബോർഡിന്റെ റിപ്പോർട്ട്. ഹൈക്കോടതിയിലാണ് ബോർഡ് റിപ്പോർട്ട് സമർപ്പിച്ചത്. പൂരം അലങ്കോലമായതിൻ്റെ പ്രധാന കാരണം തിരുവമ്പാടി ദേവസ്വത്തിന്റെ ആശ്യാസമല്ലാത്ത സമ്മർദമെന്ന് റിപ്പോർട്ട്. സുരേഷ് ഗോപി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾക്കെതിരെയും റിപ്പോർട്ടിൽ വിമർശനം ഉണ്ട്.പൂരം നടത്തിപ്പുമായോ തിരുവമ്പാടി ദേവസ്വവുമായോ ബന്ധമില്ലാത്തവരെ ചർച്ചയിൽ കൊണ്ടുവന്നു. പൂരം അലങ്കോലമായി എന്ന് സുരേഷ് ഗോപി പ്രചരിപ്പിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാനുള്ള നീക്കം തിരുവമ്പാടി ദേവസ്വത്തിൻ്റെ ഭാഗത്തുനിന്നും ഉണ്ടായി എന്ന് സംശയമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. താൻ ഇടപെട്ട് എല്ലാം ശരിയാക്കി എന്ന അസത്യ വാർത്തയും സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നും ഉണ്ടായെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.ഇതെല്ലാം പൂരം അലങ്കോലമാക്കാനുള്ള ഗൂഢാലോചന നടന്നു എന്ന് ശരിവെക്കുന്ന തരത്തിലുള്ളതാണ്. വരും വർഷത്തെ പൂരം നടത്തിപ്പിന് ഉന്നതാധികാര സമിതി വേണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് റിപ്പോർട്ടിൽ പറയുന്നു. തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട ഹർജി നേരത്തേ തന്നെ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. വിവിധ ദേവസ്വങ്ങളോട് ഇത് സംബന്ധിച്ച സത്യവാങ്മൂലം നൽകാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് കൊച്ചിൻ ദേവസ്വം ബോർഡ് റിപ്പോർട്ട് സമർപ്പിച്ചത്.

Leave a Reply

spot_img

Related articles

മലയാളം പറഞ്ഞ് കയ്യടി വാങ്ങി പ്രധാനമന്ത്രി

മലയാളം പറഞ്ഞ് കയ്യടി വാങ്ങി പ്രധാനമന്ത്രി, കേരളത്തിലെ ജനങ്ങൾക്ക് അഭിനന്ദനം പറഞ്ഞ് തുടക്കം. അനന്തപത്മനാഭന്റെ മണ്ണിൽ വരാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി...

പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് യാത്ര തിരിച്ചു

തുറമുഖം രാജ്യത്തിന് സമർപ്പിക്കുവാൻ പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് യാത്ര തിരിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ഇന്ന്.രാവിലെ 11 മണിക്കാണ് ഉദ്ഘാടനം. ഗവര്‍ണര്‍...

കൊച്ചി വിമാനത്താവളത്തിൽ ബോംബ് ഭീഷണി

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഇന്നലെ രാത്രിയാണ് ഡി ഐ ജിയുടെ ഔദ്യോഗിക മെയിലിലേക്ക് ബോംബ് ഭീഷണി വന്നത്. വിമാനത്താവളത്തിൽ ബോംബ് സ്‌ക്വാഡിന്റെ...

പെരിന്തൽമണ്ണക്കടുത്ത് മണ്ണാർ മലയിൽ വീണ്ടും പുലി ഇറങ്ങി

മലപ്പുറം പെരിന്തൽമണ്ണക്കടുത്ത് മണ്ണാർ മലയിൽ വീണ്ടും പുലി ഇറങ്ങി. റോഡ് മുറിച്ചു കടന്ന് പുലി വരുന്നത് നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞു.ഒരു മാസം മുമ്പും...