പൂരം അലങ്കോലമായതിൻ്റെ കാരണം തിരുവമ്പാടി ദേവസ്വത്തിന്റെ സമ്മർദം: കൊച്ചിൻ ദേവസ്വം ബോർഡ് റിപ്പോർട്ട്

തിരുവമ്പാടി ദേവസ്വത്തിനും പൊലീസിനും എതിരെ രൂക്ഷ വിമർശനം ഉയർത്തി കൊച്ചിൻ ദേവസ്വം ബോർഡിന്റെ റിപ്പോർട്ട്. ഹൈക്കോടതിയിലാണ് ബോർഡ് റിപ്പോർട്ട് സമർപ്പിച്ചത്. പൂരം അലങ്കോലമായതിൻ്റെ പ്രധാന കാരണം തിരുവമ്പാടി ദേവസ്വത്തിന്റെ ആശ്യാസമല്ലാത്ത സമ്മർദമെന്ന് റിപ്പോർട്ട്. സുരേഷ് ഗോപി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾക്കെതിരെയും റിപ്പോർട്ടിൽ വിമർശനം ഉണ്ട്.പൂരം നടത്തിപ്പുമായോ തിരുവമ്പാടി ദേവസ്വവുമായോ ബന്ധമില്ലാത്തവരെ ചർച്ചയിൽ കൊണ്ടുവന്നു. പൂരം അലങ്കോലമായി എന്ന് സുരേഷ് ഗോപി പ്രചരിപ്പിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാനുള്ള നീക്കം തിരുവമ്പാടി ദേവസ്വത്തിൻ്റെ ഭാഗത്തുനിന്നും ഉണ്ടായി എന്ന് സംശയമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. താൻ ഇടപെട്ട് എല്ലാം ശരിയാക്കി എന്ന അസത്യ വാർത്തയും സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നും ഉണ്ടായെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.ഇതെല്ലാം പൂരം അലങ്കോലമാക്കാനുള്ള ഗൂഢാലോചന നടന്നു എന്ന് ശരിവെക്കുന്ന തരത്തിലുള്ളതാണ്. വരും വർഷത്തെ പൂരം നടത്തിപ്പിന് ഉന്നതാധികാര സമിതി വേണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് റിപ്പോർട്ടിൽ പറയുന്നു. തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട ഹർജി നേരത്തേ തന്നെ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. വിവിധ ദേവസ്വങ്ങളോട് ഇത് സംബന്ധിച്ച സത്യവാങ്മൂലം നൽകാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് കൊച്ചിൻ ദേവസ്വം ബോർഡ് റിപ്പോർട്ട് സമർപ്പിച്ചത്.

Leave a Reply

spot_img

Related articles

ഒന്നാം മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷം 14-ന്

ഒന്നാം മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷം നവംബർ 14-ന് മുളന്തുരുത്തി മാർത്തോമ്മൻ യാക്കോബായ കത്തീഡ്രലിൽ ആഘോഷിക്കും.പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ ചടങ്ങുകൾക്ക്...

മുരശ് കരയിലേക്ക്; കേരളത്തിൽ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ തുടരുന്ന 'മുരശ്' ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് പുലർച്ചയോടെ 120 കിലോമീറ്റർ വരെ വേഗത്തിൽ തെക്കൻ ആന്ധ്രപ്രദേശിൽ നെല്ലൂരിനും നരസാപുരത്തിനും ഇടയിൽ കര തൊടുമെന്നു...

ട്രാക്കിൽ അറ്റകുറ്റപ്പണി; പാസഞ്ചർ, മെമു സർവീസുകൾ റദ്ദാക്കി

ഒല്ലൂർ-പുതുക്കാട്, ഇരിഞ്ഞാലക്കുട-ചാലക്കുടി സെക്ഷനുകളിലും പൂങ്കുന്നം, വടക്കാഞ്ചേരി, എറണാകുളം ജങ്ഷൻ യാർഡുകളിലും ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തൃശൂർ, എറണാകുളം റൂട്ടുകളിൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി. പൂർണമായും റദ്ദാക്കിയ...

ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപം ഒരു വീട്ടിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി

ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപം ഒരു വീട്ടിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി.കരിങ്ങോട്ട് വീട്ടിൽ സജു ആന്റണി (64) , ഭാര്യ അനു...