ടി പി വധകേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് കൊടുക്കുവാനുള്ള നടപടിക്ക് എതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ

ടി പി വധകേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് കൊടുക്കുവാനുള്ള നടപടിക്ക് എതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ.

തിരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്ന് തിരുത്തുമെന്ന് ഇടതുപക്ഷം പറഞ്ഞത് എന്താണെന്ന് ഇപ്പോഴാണ് മനസ്സിലായത് എന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.

എന്തെങ്കിലും നന്മ ബാക്കിയുണ്ടെങ്കിൽ അതുകൂടി തിരുത്തും എന്നാകും സിപിഎം ഉദ്ദേശിച്ചത്

ടി പി വധകേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നിർദ്ദേശിക്കാൻ ജയിൽ ഡിജിപിക്ക് കഴിയില്ല.ജയിൽ നിയമം ലംഘിച്ചവർ കൂടിയാണ് പ്രതികൾ.
ഇത്രയും കൊടും കുറ്റകൃത്യങ്ങൾ ചെയ്തവർക്ക് എങ്ങനെ ഇളവ് നൽകുമെന്ന് അറിയില്ല. പ്രതികൾക്കെതിരെ മൊഴികൊടുത്ത 1200 കുടുംബങ്ങളും പ്രതിസന്ധിയിൽ ആക്കുന്ന നടപടിയാണ് ഇത് എന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി വിധി ലംഘിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത് എന്നും,നിയമത്തിനു മുകളിലൂടെ പറക്കാനാണ് സർക്കാർ ശ്രമമെന്നും തിരുവഞ്ചൂർ പറഞ്ഞു.

സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി മോചിപ്പിക്കാൻ ആണ് ശ്രമമെന്നും, തീരുമാനത്തെ പ്രതിപക്ഷം കോടതിയിൽ ചോദ്യം ചെയ്യുമെന്നു അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

വഞ്ചിയൂർ വെടിവയ്പ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുടെ പീഡന പരാതിയില്‍ യുവാവ് അറസ്റ്റിൽ

വഞ്ചിയൂർ വെടിവയ്പ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുടെ പീഡന പരാതിയില്‍ യുവാവ് അറസ്റ്റിൽ. വളളക്കടവ് സ്വദേശി സുജിത്തിനെയാണ് കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ...

കോഴിക്കോട് പൂനൂർ നെരോത്ത് ഐസ് പ്ലാൻ്റിൽ നിന്നും അമോണിയ ചോർന്നു

കോഴിക്കോട് പൂനൂർ നെരോത്ത് ഐസ് പ്ലാൻ്റിൽ നിന്നും അമോണിയ ചോർന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സമീപവാസിയായ വിദ്യാർത്ഥിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മങ്ങാട് നെരോത്ത്...

തൃശൂരിൽ വിഷപ്പുല്ല് തിന്ന് നാലു പശുക്കള്‍ ചത്തു

തൃശൂരിൽ വിഷപ്പുല്ല് തിന്ന് നാലു പശുക്കള്‍ ചത്തു. തൃശൂര്‍ വെള്ളപ്പായ ചൈന ബസാറിലാണ് നാലു പശുക്കള്‍ ചത്തത്. വേനൽ പച്ചയിനത്തിലെ പുല്ലാണ് പശുക്കള്‍ തിന്നത്....

കാർ ബൈക്കുകളിൽ ഇടിച്ച് അപകടം; ഒരാൾ മരിച്ചു

ആറ്റിങ്ങൽ ദേശീയപാതയിൽ നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആറ്റിങ്ങൽ സ്വദേശി അജിതാണ് (48) മരിച്ചത്. അപകടത്തിൽ...