ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് താന്‍ വിവാഹം കഴിച്ചത്.ഗര്‍ഭകാലത്ത് ഭാര്യയെ പരിചരിക്കാന്‍ കഴിയാതെ വന്നതാണ് പ്രതികാരത്തിന് കാരണം: തിരുവാതുക്കൽ ഇരട്ട കൊലപാകത കേസ് പ്രതിയുടെ മൊഴി. സംഭവ ദിവസം രാത്രി ലോഡ്ജിൽ നിന്ന് 8 മണിയോടെ ഇറങ്ങിയെന്നും, 12 മണിവരെ റെയില്‍വേ സ്‌റ്റേഷനില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റെടുത്ത് ഇരുന്നു എന്നും തിരുവാതുക്കൽ ഇരട്ട കൊലകേസ് പ്രതി അമിത് ഉറാങ്. ലക്ഷ്യംവെച്ചത് വിജയകുമാറിനെ മാത്രമാണെന്നും ഭാര്യ മീര ശബ്ദം കേട്ട് ഉണര്‍ന്നുവന്നതോടെ കൊല്ലേണ്ടിവരികയായിരുന്നെന്നും പ്രതി പൊലീസിനോട് പറഞ്ഞു. വിജയകുമാര്‍ തന്നോട് അടിമയോട് എന്ന പോലെയാണ് പെരുമാറിയിരുന്നതെന്നും കേസ് പിന്‍വലിക്കണമെന്ന ആവശ്യം നിഷേധിച്ചതോടെയാണ് കൊലപാതകത്തിന് ഇറങ്ങിയതെന്നും അമിത് ഉറാങ് പറഞ്ഞു. വിജയകുമാറിനോട് അമിതിനുണ്ടായ കടുത്ത വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
വിജയകുമാര്‍ അടിമയോട് എന്ന പോലെയാണ് പെരുമാറിയിരുന്നത്. പലതവണ ശമ്പളം ചോദിച്ചിട്ടും തരാതിരുന്നതോടെയാണ് മൊബൈല്‍ മോഷ്ടിച്ചത്. വിജയകുമാറിന്റെ ഫോണിലുണ്ടായിരുന്ന സിം കാര്‍ഡ് സ്വന്തം മൊബൈലിലേക്ക് മാറ്റി. ഗൂഗിള്‍ പേ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തു. നമ്ബര്‍ ലിങ്ക് ചെയ്തിരുന്ന വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 2,78,000 രൂപ മാറ്റി. ഭാര്യ പറഞ്ഞതോടെ ഇത് തിരികെ കൊടുക്കാന്‍ ശ്രമിച്ചു. പക്ഷെ പൊലീസ് കേസായതിനാല്‍ പണം തിരികെ ട്രാന്‍സ്ഫര്‍ ചെയ്യാനാകില്ലെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം പണം തിരികെ നല്‍കാമെന്നും കേസ് പിന്‍വലിക്കണമെന്നും വിജയകുമാറിനോട് ഫോണിലൂടെ ആവശ്യപ്പെട്ടു. വിജയകുമാര്‍ ആവശ്യം നിഷേധിച്ചതോടെയാണ് കൊല ചെയ്യാന്‍ തീരുമാനിച്ചത്. ആദ്യം വിളക്കെടുത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. ഇത് നടക്കില്ലെന്ന് കണ്ടതോടെ വീടിനുളളില്‍ നിന്നുതന്നെ കോടാലിയെടുത്തു’- അമിത് ഉറാങ് പൊലീസിനോട് പറഞ്ഞു.