കമൽ ഹാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം തഗ് ലൈഫിലെ പുതിയ ലിറിക് വീഡിയോ റിലീസ് ചെയ്തു. സിമ്പു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേതാണ് ഗാനം. ഓ മാരാ എന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് എ ആർ റഹ്മാൻ ആണ്. തമിഴ് നാട്ടിലെ റാപ്പറായ പാൽ ഡബ്ബയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം ജൂൺ 5 ന് തിയേറ്ററുകളിലേക്കെത്തും. എ ആർ റഹ്മാൻ സംഗീതം നൽകിയ ഒൻപത് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഇതിനകം തന്നെ സിനിമയിലെ പല പാട്ടുകളും പ്രേക്ഷക പ്രിയം നേടിക്കഴിഞ്ഞു. പ്രത്യേകിച്ച് വിൻവിളി നായകാ.. എന്ന ഗാനം. ശ്രുതി ഹസൻ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽഹാസനും മണി രത്നവും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്