രണ്ടാം ഘട്ട പ്രചാരണത്തിലും എല്‍ഡിഎഫ് ബഹുദൂരം മുന്നില്‍

കോട്ടയം: രണ്ടാം ഘട്ട പ്രചാരണത്തിലും എല്‍ഡിഎഫ് ബഹുദൂരം മുന്നില്‍; വോട്ടര്‍മാരെ നേരില്‍ കണ്ട് സൗഹൃദ സന്ദര്‍ശനം തുടരുന്നു.

രണ്ടാം ഘട്ട പ്രചാരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെ എല്‍ഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തില്‍.

ഇതിനകം മണ്ഡലത്തില്‍ ഗൃഹസന്ദര്‍ശനങ്ങള്‍ രണ്ടുവട്ടം പൂര്‍ത്തിയാക്കി കഴിഞ്ഞു.

സ്ഥാനാര്‍ത്ഥിയുടെ വികസന രേഖയും സര്‍ക്കാരിന്റെ നേട്ടങ്ങളും ഉള്‍പ്പെടെ വീടുകളില്‍ എത്തിച്ചു കഴിഞ്ഞു.

വിശുദ്ധ വാരത്തിന് ശേഷമാകും സ്ഥാനാര്‍ത്ഥിയുടെ വാഹന പ്രചരണമടക്കം തുടങ്ങുക.

അതിനിടെ സ്ഥാനാര്‍ത്ഥിയുടെ സൗഹൃദ സന്ദര്‍ശനവും തുടരുകയാണ്.

ഇന്നലെ (ഞായര്‍) രാവിലെ ഏഴുമണിക്ക് സ്വന്തം ഇടവക ദേവാലത്തിലെ ഓശാന ഞായര്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു.

വിശ്വാസികള്‍ക്കൊപ്പം കുരുത്തോല പ്രദക്ഷിണത്തിലും കുര്‍ബാനയിലും അദ്ദേഹം പങ്കെടുത്തു.

സ്ഥാനാര്‍ത്ഥിക്ക് വിശ്വാസികളും ആശംസ നേര്‍ന്നു.

തുടര്‍ന്ന് ഒരു ഡസനിലധികം വിവാഹങ്ങളിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു വധുവരന്‍മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു.

തുടര്‍ന്ന് കോട്ടയത്ത് സൗഹൃദ സന്ദര്‍ശനം നടത്തിയ സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ നേരില്‍ കണ്ടു.

രാത്രി ഇറഞ്ഞാലില്‍ നടന്ന കുടംബയോഗത്തിനും സ്ഥാനാര്‍ത്ഥിയെത്തി.

കുടുംബയോഗത്തിനെത്തിയ സ്ഥാനാര്‍ത്ഥിയെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു.

ചെറിയ വാക്കുകളില്‍ വികസനം പറഞ്ഞ് തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് സ്ഥാനാര്‍ത്ഥിയുടെ ചെറു പ്രസംഗം.

പിന്നാലെ നല്‍കിയ ലഘുഭക്ഷണം എല്ലാവര്‍ക്കും ഒപ്പമിരുന്ന് കഴിച്ചു മടക്കം.

ഇന്നും സൗഹൃദ സന്ദര്‍ശനങ്ങളിലൂടെ പരമാവധി വോട്ടര്‍മാരെ കാണാനാണ് സ്ഥാനാര്‍ത്ഥിയുടെ തീരുമാനം.

Leave a Reply

spot_img

Related articles

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക്...

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ല ;കെ.സുധാകരൻ

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ...

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; പാലക്കാട് സി കൃഷ്ണകുമാർ തന്നെ എന്ന് സൂചന

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാർ മത്സര രംഗത്ത് എത്തുമെന്നാണ് ഒടുവിലത്തെ വിവരം. സംസ്ഥാന...

23 ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും.23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം...