സൗഹൃദങ്ങള്‍ പുതുക്കി തോമസ് ചാഴികാടന്‍

പാലായിലെ സൗഹൃദ സന്ദര്‍ശനത്തില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം പാര്‍ട്ടി ചെയര്‍മാനും

പാലാ: നിയോജക മണ്ഡലത്തിലെ സൗഹൃദങ്ങള്‍ പുതുക്കി കോട്ടയം ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. ഇന്നലെ രാവിലെ മുതല്‍ വൈകിട്ട് വരെ പാലാ നിയോജക മണ്ഡലത്തിലായിരുന്നു തോമസ് ചാഴികാടന്റെ സൗഹൃദ സന്ദര്‍ശനം. പത്തുമണിയോടെ കൊട്ടാരമറ്റം ജംഗ്ഷനില്‍ എത്തിയ സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരിച്ചു. പിന്നാലെ കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയും എത്തി. പിന്നീട് ഇരുവരും ചേര്‍ന്ന് ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലും ബസ്റ്റാന്‍ഡിലും എത്തി വോട്ടഭ്യര്‍ഭ്യത്ഥിച്ചു. പാലാ താലൂക്ക് ആശുപത്രി, സ്വകാര്യ ആശുപത്രി, വ്യവസായ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, മഠങ്ങള്‍ എന്നിവിടങ്ങളിലും സ്ഥാനാര്‍ത്ഥി സന്ദര്‍ശിച്ചു. ഭരണങ്ങാനത്ത് എത്തിയ സ്ഥാനാര്‍ത്ഥി ബാങ്കുകളിലും വ്യാപാര സ്ഥാപനങ്ങളിലും കയറി വോട്ടര്‍മാരെ കണ്ടു. മീനച്ചില്‍, പൈക, എലിക്കുളം, മേഖലകളിലും സ്ഥാനാര്‍ത്ഥി എത്തി. നേതാക്കളായ ടോബിന്‍ കെ അലക്‌സ്, ലീന സണ്ണി, സാവിയോ കാവുകാട്ട്, ജയപ്രകാശ് പാറയില്‍, ഇ ആര്‍ രാജേഷ്, ജോ മുട്ടത്തുക്കുളം, ജോസുകുട്ടി പൂവേലി, ബിജു പാലൂപടവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...