അക്ഷരനഗരിയിൽ കരുത്തറിയിച്ച് തോമസ് ചാഴികാടൻ

കോട്ടയം: അക്ഷരനഗരിയിൽ കരുത്തറിയിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഇടതുമുന്നണിയുടെ ശക്തിവിളച്ചറിയിച്ച് ആയിരക്കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെയാണ് തോമസ് ചാഴികാടൻ പത്രികാസമർപ്പണത്തിനായി കലക്ടറേറ്റിലെത്തിയത്.
മൂന്ന് സെറ്റ് പത്രികകളാണ് തോമസ് ചാഴികാടൻ വരണാധികാരിയായ ജില്ലാകലക്ടർ മുൻപാകെ സമർപ്പിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗമായ മന്ത്രി വി.എൻ വാസവൻ, കേരളാ കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു എന്നിവരാണ് പത്രികളിൽ സ്ഥാനാർത്ഥിയെ പിന്തുണച്ചിരിക്കുന്നത്.
രാവിലെ മാതൃഇടവകയായ അരീക്കര സെന്റ് റോക്കീസ് പള്ളിയിൽ ഭാര്യ ആനി തോമസിനൊപ്പമെത്തി വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് മാതാപിതാക്കളുടേയും സഹോദരൻ ബാബു ചാഴികാടന്റേയും കബറിടങ്ങളിലെത്തി പ്രാർത്ഥിച്ചാണ് പത്രികസമർപ്പണദിനത്തിലെ പര്യടനം ആരംഭിച്ചത്.
പാലാ കരിങ്ങോഴയ്ക്കൽ വീട്ടിലെത്തി കെ.എം മാണിയുടെ ഭാര്യ കുട്ടിയമ്മയുടെ അനുഗ്രഹം വാങ്ങിയായിരുന്നു തുടർന്നുള്ള പര്യടനം. ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ കേരളാ കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ.മാണിക്കൊപ്പമെത്തിയ തോമസ് ചാഴികാടനെ റെക്ടർ റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ സ്വീകരിച്ചു. കബറിടത്തിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ച് പ്രാർത്ഥിച്ച സ്ഥാനാർത്ഥിയെ റെക്ടർ അനുഗ്രഹിച്ചു. തുടർന്ന് മാന്നാനം തീർത്ഥാടന ദേവാലയത്തിലെത്തി വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിങ്കലും വണങ്ങി പ്രാർത്ഥിച്ചു.
സ്ഥാനാർത്ഥി കേരളാ കോൺഗ്രസ്-എം ഓഫീസിലെത്തുമ്പോൾ ഓഫീസ് പരിരസവും റോഡും പാർട്ടിപ്രവർത്തകരാൽ നിറഞ്ഞിരുന്നു. തുടർന്ന് കെ.എം മാണിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ സ്ഥാനാർത്ഥി റോഡ്‌ഷോയായി കലക്ടറേറ്റിലേക്ക് നീങ്ങി. തിരുനക്കര ക്ഷേത്രപരിസരത്ത് സ്ഥാനാർത്ഥി എത്തിയതോടെ ഇടതുമുന്നണി ഘടകകക്ഷി നേതാക്കളും പ്രവർത്തകരും റോഡ്‌ഷോയുടെ ഭാഗമായി.
തോമസ് ചാഴികാടനെ വിജയിപ്പിക്കുകയെന്ന ആഹ്വാനമെഴുതിയ ടീ ഷർട്ട് ധരിച്ചാണ് പല പ്രവർത്തകരും റോഡ് ഷോയിൽ പങ്കെടുത്തത്. ചുവപ്പ് ബലൂണുകളും പ്ലക്കാർഡുകളും കൊടികളും റോഡ് ഷോയുടെ ആവേശം ഇരട്ടിപ്പിച്ചു. എന്നും ചിഹ്നം രണ്ടില മാത്രം എന്നെഴുതിയ പ്ലക്കാർഡുകൾ പ്രവർത്തകർ ഉയർത്തിപ്പിടിച്ചത് തോമസ് ചാഴികാടന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ശ്രേഷ്ഠത വെളിവാക്കി.
ഇടതുമുന്നണി ഘടകകക്ഷി നേതാക്കൾ റോഡ് ഷോയ്ക്ക് നേതൃത്വം നൽകി.

Leave a Reply

spot_img

Related articles

നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം

ഇറാൻ തടവിലാക്കിയ നൊബേല്‍ ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം. മൂന്നാഴ്ചത്തേക്കാണ് ഇറാൻ മോചനം അനുവദിച്ചത്മെഡിക്കല്‍ ഉപദേശ പ്രകാരം ചികിത്സക്കായാണ് നര്‍ഗീസിന്റെ അഭിഭാഷകന്‍ മുസ്തഫ...

ബാഗ് കീറി പണം മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ്...

രാഹുൽ മാങ്കൂട്ടത്തിലിന് നീല ട്രോളി ബാഗ് ഉപഹാരം നൽകി സ്പീക്കർ

നീലപ്പെട്ടി വിവാദം അതിജീവിച്ച് പാലക്കാട് നിന്ന് ജയിച്ച് എംഎൽഎ ആയ രാഹുൽ മാങ്കൂട്ടലിന് നീല ട്രോളി ബാഗ് ഉപഹാരം നൽകി സ്പീക്കർ എ.എൻ ഷംസീർ....

ആലത്തൂർ രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷൻ

രാജ്യത്തെ ഇക്കൊല്ലത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷനായി പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. വിലയിരുത്തലിന്‍റെ അവസാനഘട്ടത്തില്‍...