തോമസ് കുതിരവട്ടം അന്തരിച്ചു

കേരള കോൺഗ്രസിൻ്റെ മുതിർന്ന നേതാവും മുൻ എംപിയുമായ, കല്ലിശേരി പണിക്കരുവീട്ടിലായ കുതിരവട്ടത്ത് തോമസ് കുതിരവട്ടം (80) അന്തരിച്ചു. ഇന്നലെ രാത്രി 8.45ന് കല്ലിശേരിയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.

അവിഭക്ത കേരള കോൺഗ്രസിന്റെ വർക്കിങ് ചെയർമാൻ, ദീർഘ കാലം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. രാജ്യസഭാംഗമായിരുന്നപ്പോൾ ബൊഫോഴ്സ് ഇടപാടിനെക്കുറിച്ച് അന്വേഷിച്ച സംയുക്‌ത പാർലമെന്ററി കമ്മിറ്റി ഉൾപ്പെടെ പാർലമെന്റിന്റെ വിവിധ കമ്മിറ്റികളിൽ അംഗമായിരുന്നു. മലങ്കര ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.കേരള കോൺ ഗ്രസിന്റെ വിദ്യാർഥി വിഭാഗമായ കെഎസ്‌സിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്.

കേരള കോൺഗ്രസിൻ്റെ പിളർപ്പിൽ കെ. എം. മാണിക്കൊപ്പം നിന്ന തോമസ് കുതിരവട്ടം 1976 മുതൽ 87 വരെ ഡ് ഓഫിസ് ചാർജ് വഹിക്കുന്ന ജനറൽ സെക്രട്ടറിയും 1987 മുതൽ 90 വരെ വൈസ് ചെയർമാനുമായിരുന്നു.1980ൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥി യായി ചെങ്ങന്നൂരിൽ നിന്ന് നിയമ സഭയിലേക്കു മത്സരിച്ചു.1985-1991 കാലഘട്ടത്തിൽ കേരള കോൺഗ്രസ്(എം)ന്റെ രാജ്യസഭാംഗമായിരുന്നു. ഭാര്യ: നരിയാപുരം മാടമ്പിൽ പറമ്പിൽ ലിസി തോമസ്.മക്കൾ: ജൂണി തോമസ്(കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം), റോണി തോമസ്(അഞ്ചൽ സെന്റ് ജോൺസ് കോളജ് അധ്യാപിക), ആനി തോമസ്, ടോണി കെ.തോമസ് (തിരുവൻവണ്ടൂർ പഞ്ചായത്ത് അംഗം).മരുമക്കൾ: അഡ്വ.ഷീന ജൂണി (കോയിക്കലേത്ത്, കോഴഞ്ചേരി), മഹേഷ് ഹരിലാൽ (ഫാഷൻ ഫൊട്ടോഗ്രഫർ, തിരുവനന്തപുരം), സഞ്ജയ് എം.കൗൾ (എം ഡി ആൻഡ് സിഇഒ, ഗിഫ്റ്റ് സിറ്റി, അഹമ്മദബാദ്), ജിഷ ടോണി(കല്ല ടാൽ, മാവേലിക്കര)

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...