പാവങ്ങളുടെ പെന്‍ഷന്‍ കൈയ്യിട്ടുവാരിയവരെ പിരിച്ചുവിടണം : ജോസ് കെ.മാണി

സാമൂഹ്യസുരക്ഷപെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റിയവരെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി.സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളെ സംരക്ഷിക്കാന്‍ കേരളം മാതൃകാപരമായി നടപ്പിലാക്കുന്ന സാമൂഹ്യസുരക്ഷപെന്‍ഷന്‍ 1458 പേര്‍ അനര്‍ഹമായി കൈപ്പറ്റുന്നു എന്നാണ് ധനകാര്യവകുപ്പ് കണ്ടെത്തിയിട്ടുള്ളത്. പ്രതിമാസം ഒരു ലക്ഷമോ അതിന് മുകളിലോ ശമ്പളം വാങ്ങുന്ന കോളേജ് അധ്യാപകര്‍, ഹയര്‍സെക്കണ്ടറി അധ്യാപകര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഈ കൈയ്യിട്ട് വാരല്‍ നടത്തിയത് എന്നത് ലജ്ജാകരമാണ്. പാവങ്ങള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ കൊള്ളയടിച്ചവരുടെ പട്ടിക അന്വേഷണം പൂര്‍ത്തിയാക്കി പേര് വിവരം പുറത്തുവിടണം. സിവില്‍സര്‍വ്വീസിന് ആകെ നാണക്കേടായി തീര്‍ന്ന ഇവരെ ജനങ്ങള്‍ക്ക്് മുന്നില്‍ തുറന്നുകാട്ടുന്നതിനും മറ്റ് ഉദ്യോഗസ്ഥരുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനും പട്ടിക പുറത്തുവിടേണ്ടത് അനിവാര്യമാണ്. ഗുരുതരമായ ക്രിമിനില്‍ കുറ്റമാണ് ഇവര്‍ നടത്തിയിട്ടുള്ളത് എന്നതിനാല്‍ അവര്‍ സര്‍വ്വീസില്‍ തുടരാന്‍ അര്‍ഹരല്ല. ഈ കണ്ടെത്തല്‍ നടത്താന്‍ മുന്‍കൈകയ്യെടുത്ത ധനകാര്യമന്ത്രി ബാലഗോപാലിനെയും അന്വേഷണം നടത്തിയ ടീമിനെയും പ്രത്യേകം അഭിനന്ദിക്കുന്നു. കൂടുതല്‍ സമഗ്രമായ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കി കര്‍ശനമായ നടപടി ഉണ്ടാവണം എന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. സാമൂഹ്യസുരക്ഷപെന്‍ഷന്‍ വിതരണം കുറ്റമറ്റതാക്കാന്‍ സോഷ്യല്‍ ഓഡിറ്റിംഗ് ഉള്‍പ്പടെയുള്ള സാധ്യമായ എല്ലാ മാര്‍ഗങ്ങളും സര്‍ക്കാര്‍ ഉടന്‍ നടപ്പിലാക്കണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.

Leave a Reply

spot_img

Related articles

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...

കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി

കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ കമ്മിറ്റിയോഗത്തിലാന് തീരുമാനം.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി...

നിലമ്പൂരില്‍ സ്വതന്ത്ര പരീക്ഷണം തുടരാൻ സിപിഎം; യു. ഷറഫലി അടക്കമുള്ളവര്‍ സ്ഥാനാര്‍ഥി പരിഗണനയില്‍

നിലമ്പൂരില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്താൻ സിപിഎം. മുൻ ഫുട്ബോള്‍ താരവും സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്റുമായി യു. ഷറഫലി, ചുങ്കത്തറ മാർത്തോമാ കോളേജ്...